വയോധികനെ കാണാതായതായി പരാതി

കിളിമാനൂർ: ആലംകോട് പൂവമ്പാറക്ക് സമീപം സ്വന്തം മുറുക്കാൻ കടയിലേക്കുപോയ . കിളിമാനൂർ ചെങ്കിക്കുന്ന് റീജ ഭവനിൽ സുരേന്ദ്രനെയാണ് (60) കഴിഞ്ഞ 19ന് കാണാതായതായി മകൻ റോജി ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകിയത്. സാധാരണ കടയടച്ച് രാത്രി 8.30ഒാടെ വീട്ടിൽ തിരിച്ചെത്തുകയാണ് പതിവ്. 19ന് രാവിലെ കടയിൽ പോയ സുരേന്ദ്രൻ മടങ്ങിയെത്തിയില്ല. ബന്ധുവീടുകളിലും മറ്റും അന്വേഷണം നടത്തിയിട്ടും കണ്ടെത്താനായില്ല. ലുങ്കിയും ഷർട്ടുമായിരുന്നു ധരിച്ചിരുന്നതെന്നും പരാതിയിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.