തെരുവുവിളക്കില്ല: കല്ലറയിൽ വ്യാപാരികളും രാത്രിയാത്രക്കാരും ദുരിതത്തിൽ പകൽ മണിക്കൂറുകൾ വൈദ്യുതി മുടങ്ങുന്നെന്ന്​

കല്ലറ: ടൗണിലും പരിസരങ്ങളിലും തെരുവുവിളക്കുകളുടെ അഭാവം കച്ചവടക്കാരെയും രാത്രി യാത്രക്കാരെയും ദുരിതത്തിലാക്കുന്നു. കല്ലറ പള്ളിമുക്ക് കവല മുതൽ ശരവണ ജങ്ഷൻ വരെ ഒന്നര കിലോമീറ്ററോളം ദൂരത്തിൽ ആകെയുള്ളത് ഒരു ഹൈമാസ്ലൈറ്റ് മാത്രമാണ്. ഇതിലാകട്ടെ ഒന്നോരണ്ടോ ലൈറ്റുകൾ മാത്രമാണ് കത്തുന്നത്. പ്രദേശത്ത് നൂറുകണക്കിന് ചെറുതും വലുതുമായ കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, പഞ്ചായത്ത് ബസ്സ്റ്റാൻഡ്, നിരവധി സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങൾ, കല്യാണമണ്ഡപങ്ങൾ തുടങ്ങിയവ ടൗണിനോട് ചേർന്നാണ് പ്രവർത്തിക്കുന്നത്. സന്ധ്യമയങ്ങിയാൽ കവല ഇരുട്ടിലാണ്. ഇത് മുതലെടുത്ത് ചെറുതും വലുതുമായ നിരവധി മോഷണങ്ങൾ നടക്കുന്നുണ്ട്. ഇതേക്കുറിച്ച് നിരവധി പരാതികൾ ലഭിക്കുന്നുണ്ടെങ്കിലും തെരുവുവിളക്കുകളുടെ അഭാവത്തിൽ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണെന്നാണ് പൊലീസുകാർ പറയുന്നത്. തെരുവുവിളക്കുകളുടെ പുനഃസ്ഥാപനത്തിനായി പഞ്ചായത്ത് വർഷാവർഷം ലക്ഷങ്ങൾ നീക്കിെവക്കുന്നുണ്ടെങ്കിലും തുടർ പ്രവർത്തനങ്ങളില്ലാതെ ഫണ്ട് ലാപ്സാവുന്നതായി ആക്ഷേപമുണ്ട്. ടൗൺ, പഞ്ചായത്ത് ബസ്സ്റ്റാൻഡ് കവല, ശരവണ ജങ്ഷൻ, ആശുപത്രി റോഡ് എന്നിവിടങ്ങളിൽ അടിയന്തരമായി തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. അതേസമയം, പകൽ മണിക്കൂറുകളോളം വൈദ്യുതിമുടക്കം നേരിടുന്നതായി ആക്ഷേപമുണ്ട്. കല്ലറ, ചെറുവാളം, മുതുവിള, പാങ്ങോട് പഞ്ചായത്തി​െൻറ പരിസരപ്രദേശങ്ങൾ, തറട്ട കമ്യൂണിറ്റി ഹെൽത്ത് സ​െൻറർ മേഖലകളിലാണ് വൈദ്യുതി തടസ്സം നേരിടുന്നത്. ഇതുസംബന്ധിച്ച് കെ.എസ്.ഇ.ബി കല്ലറ സെക്ഷൻ ഓഫിസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടാകുന്നില്ലെത്ര. ടെലിഫോൺ ഓഫാക്കിെവക്കുകയും ഫണെടുത്താൽ വ്യക്തമായ മറുപടി നൽകാറില്ലെന്നും പരാതിയുണ്ട്. അടിക്കടി വൈദ്യുതി ബന്ധം തകരാറിലാകുന്നതോടെ പല സ്ഥാപനങ്ങളുടെയും പ്രവർത്തനം താറുമാറാകുന്നതായും കച്ചവടക്കാർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.