മേയ് 12 മുതൽ സമരമെന്ന്​ നഴ്​സസ്​ അസോസിയേഷൻ

തിരുവനന്തപുരം:- സുപ്രീംകോടതി നിർദേശപ്രകാരമുള്ള ശമ്പള പരിഷ്കരണം സ്വകാര്യമേഖലയിലെ നഴ്സുമാർക്ക് സംസ്ഥാന സർക്കാർ ഉറപ്പാക്കാത്തപക്ഷം മേയ് 12 മുതൽ അനിശ്ചിതകാലസമരം തുടങ്ങുമെന്ന് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ. നഴ്സിങ് സംഘടനകളുമായി ലേബർ കമീഷണർ നടത്തിയ ചർച്ചക്ക് ശേഷമാണ് അസോസിയേഷൻ പ്രഖ്യാപനം. ഈ വിഷയത്തിൽ ചർച്ചക്കില്ലെന്നും സർക്കാറിന് ആവശ്യത്തിന് സാവകാശം നൽകിയതാണെന്നും ഭാരവാഹികൾ പറഞ്ഞു. ചർച്ചയിൽ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് അൻസാരി കോന്നി, സംസ്ഥാനകമ്മിറ്റി അംഗം എം.കെ. ദിലീപ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.