കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ നൽകി

നെടുമങ്ങാട്: പനവൂര്‍ ഗ്രാമപഞ്ചായത്ത് പട്ടികജാതി വിഭാഗത്തിലെ കുട്ടികള്‍ക്ക് നിർമിച്ചുനൽകിയ പഠനമുറിയില്‍ സ്ഥാപിക്കുന്നതിന് കമ്പ്യൂട്ടര്‍, ടേബിള്‍, ചെയര്‍ എന്നിവ നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്. മിനി നിർവഹിച്ചു. വാര്‍ഡ് അംഗം പനവൂര്‍ ഷറഫി​െൻറ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ബിനു വിനോദ്, അംഗങ്ങളായ കെ. സുലോചന, പി.കെ. രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. സുരേഷ് കുമാര്‍ സ്വാഗതം പറഞ്ഞു. പനവൂര്‍ ഗ്രാമപഞ്ചായത്ത് നിർമിച്ചു നൽകിയ 14 പഠനമുറികളിലും സ്ഥാപിക്കുന്നതിനാണ് കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ ലഭ്യമാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.