വീട്ടിൽ ശൗചാലയമുണ്ടാക്കൂ; എന്നിട്ട്​ ശമ്പളം തരാം

കശ്മീരിൽ വീട്ടിൽ ശൗചാലയം നിർമിക്കാത്ത 616 സർക്കാർ ജീവനക്കാരുടെ ശമ്പളമാണ് തടഞ്ഞത് ജമ്മു: വീട്ടിൽ ശൗചാലയമില്ലെങ്കിൽ ശമ്പളവുമില്ല. ജമ്മു-കശ്മീരിലാണ് വീട്ടിൽ ശൗചാലയം നിർമിക്കാത്തതി​െൻറ പേരിൽ സർക്കാർ ജീവനക്കാരുടെ ശമ്പളം തടഞ്ഞുവെച്ചത്. കിശ്ത്വർ ജില്ലയിലെ 616 സർക്കാർ ജീവനക്കാരുടെ ശമ്പളമാണ് തടഞ്ഞുവെച്ചത്. വെളിയിട വിസർജനത്തിനെതിരായ നടപടി കർശനമാക്കാൻ ജമ്മു-കശ്മീർ സർക്കാർ തീരുമാനിച്ചിരുന്നു. ഇതി​െൻറ ഭാഗമായാണ് സർക്കാർ ജീവനക്കാർക്കെതിരായ നടപടി. 616 ജീവനക്കാർ വീട്ടിൽ ശൗചാലയം നിർമിച്ചിട്ടില്ലെന്ന് അസിസ്റ്റൻറ് െഡവലപ്മ​െൻറ് കമീഷണർ അനിൽകുമാർ ചന്ദൈൽ റിപ്പോർട്ട് നൽകിയതിനെ തുടർന്ന് ജില്ല ഡെവലപ്മ​െൻറ് ഒാഫിസർ അൻഗ്രേസ് സിങ് റാണയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജനങ്ങൾക്ക് മാതൃകയാവേണ്ട സർക്കാർ ജീവനക്കാരിൽ ഇത്രയുംപേർ പദ്ധതിയിൽ പങ്കാളികളാവാത്തത് ലജ്ജാകരമാണെന്ന് റാണ അഭിപ്രായപ്പെട്ടു. വീടുകളിൽ ശൗചാലയം നിർമിക്കുന്ന പദ്ധതിയിൽ കശ്മീരിൽ 71.95 ശതമാനം പൂർത്തിയായിക്കഴിഞ്ഞേപ്പാൾ കിശ്ത്വർ ജില്ലയിൽ 57.23 ശതമാനമേ ആയിട്ടുള്ളൂ. ലേ, കാർഗിൽ, ഷോപിയാൻ ജില്ലകൾ വെളിയിട വിസർജന മുക്തമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. അനന്ത്നാഗ്, പുൽവാമ എന്നിവ ഇൗ മാസവസാനത്തോടെ സമാന പ്രഖ്യാപനം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.