സംസ്ഥാനത്ത്​ 39 റെയിൽവേ മേൽപാലങ്ങൾക്ക് ഭരണാനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് 39 റെയിൽവേ ലെവൽ േക്രാസുകളിൽ മേൽപാലങ്ങൾ പണിയുന്നതിന് ഭരണാനുമതി നൽകിയതായി മന്ത്രി ജി.സുധാകരൻ അറിയിച്ചു. മൊത്തം 44 റെയിൽവേ മേൽപാലങ്ങൾ ആണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ ആലപ്പുഴ ജില്ലയിലെ മാമ്പ്രക്കുന്നേൽ (41.56 കോടി), കൊല്ലം ജില്ലയിലെ മാളിയേക്കൽ (39.90 കോടി), ചിറ്റുമൂല (38.32 കോടി), തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് (32.06 കോടി) എന്നീ നാല് മേൽപാലങ്ങൾ കിഫ്ബി പദ്ധതിയിൽ ഏറ്റെടുത്ത് തുടർനടപടികൾ ആരംഭിച്ചു. ബാക്കി വരുന്ന 39 എണ്ണത്തിന് 1566.48 കോടിക്കാണ് ഭരണാനുമതി നൽകിയത്. കാസർകോട് ജില്ലയിലെ ഹൊസൻഗഡ് - ഉദയാവർ (10.94), ഉദുമ (27.60), കുശാൽനഗർ (39.44), ബേരിച്ചേരി (40.60), എടച്ചകൈ - നടക്കാവ് (38.68), മഞ്ചേശ്വരം - ഉദയാവർ (39.96), കുമ്പള (48.82), തിക്കോട്ടി - വല്ലപ്പാറ (41.42), കണ്ണൂർ ജില്ലയിലെ കോഴിക്കൽ (49.76), കുരിയാഞ്ചിൽ (49.76), കോഴിക്കോട് ജില്ലയിലെ വട്ടാംപൊയിൽ (43.20), മുചുകുന്ന് (39.20), നെല്ലിയാടിക്കടവ് (38.68), പയ്യോളി - കൊട്ടക്കൽ ബീച്ച് (48.34), ചുനം ഗേറ്റ് (49.20), അഴിയൂർ - മൊന്തൽക്കടവ് (51.00), ടെമ്പിൾ റോഡ് (53.56), തൃശൂർ ജില്ലയിൽ ഒല്ലൂർ മെയിൻ (41.84), ആലത്തൂർ - വേലാംകുട്ടി (31.06), നെല്ലായി ഗേറ്റ് (29.62), എറണാകുളം ജില്ലയിൽ എറണാകുളം സൗത്ത് വീതി കൂട്ടൽ (36.90), കുരിക്കാട് (37.44), ആലപ്പുഴ ജില്ലയിൽ കല്ലുമല ഗേറ്റ് (33.06), നങ്ങ്യാർകുളങ്ങര കാവൽ ഗേറ്റ് (29.62), എഴുപുന്ന (37.24), കൊല്ലം ജില്ലയിൽ എസ്.എൻ കോളജ് ഗേറ്റ് (38.32), മൈനാഗപ്പള്ളി (50.42), പോളയത്തോട് - മുണ്ടക്കൽ (51.28), തിരുവനന്തപുരം ജില്ലയിൽ ബാലരാമപുരം (30.50), പുന്നമൂട് (48.82), വെട്ടൂർ റോഡ് (38.32), മഞ്ഞാലമൂട് (37.92), ശാർക്കര (37.46), കണിയാപുരം (34.94), ക്ലേഗേറ്റ് (36.92), വെങ്കളം (37.24), പാലക്കാട് മോരു ഗ്ലാസ് ഗേറ്റ് (54.50), കോട്ടയത്തെ നാലുകോടി (50.60) എന്നിവക്കാണ് ഭരണാനുമതി നൽകിയത്. ഇൻവെസ്റ്റിഗേഷൻ നടത്തുന്നതിനും വിശദമായ േപ്രാജക്ട് റിപ്പോർട്ട് തയാറാക്കുന്നതിനും ജനറൽ േഡ്രായിങ് ഉൾപ്പെടെ ഉണ്ടാക്കുന്നതിനും ഉള്ള തുക അനുവദിക്കുന്നതിനും തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. ഈ പ്രവൃത്തികളുടെ നിർമാണച്ചെലവി​െൻറ പകുതി റെയിൽവേയും പകുതി സംസ്ഥാനവും വഹിക്കും. ഇതിനു പുറമേ ഭൂമിയെടുത്ത് നൽകേണ്ട ഉത്തരവാദിത്തവും സംസ്ഥാനത്തിനാണെന്നും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.