ഹരിതം ചിതറ പദ്ധതി ഉദ്ഘാടനവും കാർഷിക സെമിനാറും

കടയ്ക്കൽ: ചിതറ സർവിസ് സഹകരണബാങ്ക് 'ഹരിതം ചിതറ' പദ്ധതി ഉദ്ഘാടനവും കാർഷിക സെമിനാറും ശനിയാഴ്ച രാവിലെ പത്ത് മുതൽ ബാങ്ക് അങ്കണത്തിൽ നടക്കും. രാവിലെ പത്തിന് കാർഷിക സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. അരുണാ ദേവി ഉദ്ഘാടനം ചെയ്യും. ബാങ്ക് ഡയറക്ടർ എൻ. ബാബു അധ്യക്ഷതവഹിക്കും. 'ഹരിതം ചിതറ' എന്ന പേരിൽ അഞ്ഞൂറ് കുടുംബങ്ങളിലായി ബാങ്ക് നടപ്പാക്കുന്ന പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം മുല്ലക്കര രത്നാകരൻ എം.എൽ.എ നിർവഹിക്കും. ബാങ്ക് പ്രസിഡൻറ് കരകുളം ബാബു അധ്യക്ഷതവഹിക്കും. കവി അനിൽ പനച്ചൂരാൻ മുഖ്യാതിഥിയാകും. തൂറ്റിക്കൽ സ്കൂളിന് നൽകുന്ന സംഭാവന ജില്ല പഞ്ചായത്ത് അംഗം പി.ആർ. പുഷ്കരൻ സമർപ്പിക്കും. ലൈബ്രറികൾക്കുള്ള പുസ്തകവിതരണം ചിതറ പഞ്ചായത്ത് പ്രസിഡൻറ് സുജിതാ കൈലാസ് നിർവഹിക്കും. അംഗങ്ങൾക്കുള്ള ലാഭവിഹിതം ജോയൻറ് രജിസ്ട്രാർ എ.എസ്. ഷീബാബീവി വിതരണം ചെയ്യും. ഡി.ടി.പി ഓപറേറ്റർമാരുടെ ഒഴിവ് കൊട്ടാരക്കര: താലൂക്ക് ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ പാർട്ട് ടൈമായി മൂന്ന് ഡി.ടി.പി ഓപറേറ്റർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ആറ് മാസക്കാലത്തേക്ക് ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. 18നും 41നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾ 30ന് വൈകീട്ട് നാലിന് മുമ്പായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ സൂപ്രണ്ട്, താലൂക്ക് ആസ്ഥാന ആശുപത്രി, കൊട്ടാരക്കര എന്ന വിലാസത്തിൽ അയക്കണം. വിശദവിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഒാഫിസിൽനിന്ന് അറിയാവുന്നതാണ്. കൊട്ടാരക്കര നഗരസഭാ പരിധിയിലുള്ളവർക്ക് മുൻഗണന ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.