കുട്ടികളുടെ ചലച്ചിത്രോത്സവം മേയ്​ 14 മുതൽ​

തിരുവനന്തപുരം: കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രമേള തിരുവനന്തപുരത്ത് മേയ് 14 മുതൽ 20 വരെ നടക്കും. ടാഗോർ, കൈരളി, ശ്രീ, നിള, കലാഭവൻ തിയറ്ററുകളിലാണ് ചലച്ചിത്രമേള. കുട്ടികളുടെ 140 ചലച്ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. അഞ്ച് തിയറ്ററുകളിലായി ഒരുദിവസം 20 ചലച്ചിത്രങ്ങളും ഷോർട്ട് ഫിലിം, ഡോക്യുമ​െൻററി വിഭാഗങ്ങളിൽനിന്ന് തെരഞ്ഞെടുത്തവയും പ്രദർശിപ്പിക്കും. വിദേശീയരും തേദ്ദശീയവരുമായ നാലായിരത്തിലധികം ഡെലിഗേറ്റുകൾ മേളയിൽ പെങ്കടുക്കും. സംസ്ഥാനത്തെ ആദിവാസി മേഖലയിൽ നിന്നുള്ള 200ഒാളം കുട്ടികളെ തലസ്ഥാനത്ത് പാർപ്പിച്ച് ചലച്ചിത്രമേള കാണുന്നതിന് സൗകര്യം ഒരുക്കും. അതോടൊപ്പം സംസ്ഥാനത്തെ വിവിധ അനാഥാലയങ്ങളിൽ കഴിയുന്ന 500 ഒാളം കുട്ടികൾക്കും ചലച്ചിത്രോത്സവം കാണാൻ അവസരം ഒരുക്കും. പ്രധാനവേദിയായ കൈരളി തിയറ്ററിൽ എല്ലാദിവസവും കുട്ടികളുടെ വിവിധ കലാപരിപാടികൾ, ചലച്ചിത്ര പ്രവർത്തകരെ പെങ്കടുപ്പിച്ച് ഒാപൺ േഫാറം എന്നിവ സംഘടിപ്പിക്കും. മേളയുടെ ഉദ്ഘാടനം മേയ് 15ന് 12ന് ടാഗോർ തിയറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.