യുവതിയെ കാണാതായ സംഭവം; വനിതാ കമീഷൻ അന്വേഷണം നടത്തി

തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിൽ പരിശോധനക്കെത്തിയ യുവതിയെ കാണാതാവുകയും പിന്നീട് കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ വനിതാ കമീഷൻ നേരിട്ട് അന്വേഷണം നടത്തി. ചെയർപേഴ്സൺ എം.സി. ജോസൈഫ​െൻറ നിർദേശാനുസരണം കമീഷൻ അംഗം ഷാഹിദാ കമാൽ അന്വേഷണത്തിന് നേതൃത്വംനൽകി. വെള്ളിയാഴ്ച യുവതിയെ കോടതിയിൽ ഹാജരാക്കിയിരുന്നു. മാതാപിതാക്കളും ബന്ധുക്കളും യുവതിയെ സ്വീകരിച്ചതായി ഷാഹിദാ കമാൽ അറിയിച്ചു. പൂർണമനസ്സോടെ യുവതിയെ ഏറ്റെടുക്കുന്നത് സംബന്ധിച്ച് കഴക്കൂട്ടം എ.സി.പി അനിൽകുമാർ ബന്ധുക്കൾക്ക് കൗൺസലിങ് നൽകിയതായും ഷാഹിദാ കമാൽ പറഞ്ഞു. ചെയർപേഴ്സ​െൻറ നിർദേശപ്രകാരം വിഷയത്തിൽ കമീഷൻ സ്വമേധയാ കേസെടുത്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.