കൊല്ലം: ലൈഫ് മിഷൻ സർവേയിൽ കണ്ടെത്തിയ ഗുണഭോക്താക്കൾക്ക് വീട് നിർമാണത്തിന് തദ്ദേശഭരണ സ്ഥാപനങ്ങൾ പൊതുജനങ്ങളിൽനിന്ന് പിരിവ് നടത്തി സാമ്പത്തിക സഹായം നൽകണമെന്ന സർക്കാർ ഉത്തരവ് വിചിത്രമാണെന്നും ഇതു പിൻവലിക്കണമെന്നും യൂത്ത് കോൺഗ്രസ് കൊല്ലം പാർലമെൻറ് കമ്മിറ്റി ജനറൽ സെക്രട്ടറി അനീഷ് പടപ്പക്കര ആവശ്യപ്പെട്ടു. മുൻകാലങ്ങളിൽ ഇ.എം.എസ് - ഐ.എ.വൈ ഭവന നിർമാണത്തിന് ധനസഹായം ലഭിച്ചിട്ടും പണിപൂർത്തീകരിക്കാത്ത വീടുകൾക്ക് അധികം തുക അനുവദിക്കുമെന്നാണ് സർക്കാർ മുമ്പ് പറഞ്ഞിരുന്നത്. ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന ഉത്തരവ് പരിഹാസ്യമാണ്. ഇങ്ങനെ സഹായം നൽകുന്നതിന് സർക്കാർ ഉത്തരവിെൻറ ആവശ്യമില്ല. മന്ത്രിമാർക്കും ബോർഡ് കോർപറേഷൻ അധികാരികൾക്കും ശമ്പളം വർധിപ്പിക്കാനും മന്ത്രിസഭ വാർഷികത്തിന് ഉദ്ഘാടന മാമാങ്കങ്ങൾ നടത്താനും രാജ്യത്തെ പത്രങ്ങളിലെല്ലാം പരസ്യം നൽകാനും കോടാനുകോടികൾ ചെലവാക്കുന്ന സർക്കാറിന് പാവങ്ങളെ സഹായിക്കാൻ മനസ്സില്ല എന്നതിന് ഉദാഹരണമാണ് ഈ ജനവിരുദ്ധ നിർദേശമെന്നും അദ്ദേഹം ആരോപിച്ചു. വൈദ്യുതി മുടങ്ങും തേവലക്കര: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.