'കമ്മാര സംഭവ'ത്തിനെതിരെ നിയമനടപടി ^​േഫാർവേഡ്​ ​ബ്ലോക്ക്​​

'കമ്മാര സംഭവ'ത്തിനെതിരെ നിയമനടപടി -േഫാർവേഡ് ബ്ലോക്ക് കൊല്ല: ദിലീപ് നായകനായി അഭിനയിച്ച 'കമ്മാരസംഭവം' എന്ന സിനിമക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചരിത്രസംഭവങ്ങളെയും നേതാക്കന്മാരെയുമൊക്കെക്കുറിച്ച് തെറ്റായ സന്ദേശം നൽകുന്നവിധത്തിലെ പ്രവർത്തനങ്ങൾ അംഗീകരിക്കാനാവില്ല. ചരിത്രസംഭവങ്ങളെ വികലമാക്കി അവതരിപ്പിക്കാനാണ് സിനിമയിൽ ശ്രമിച്ചത്. സ്വാതന്ത്ര്യസമരത്തിലെ നേതാക്കന്മാരുടെ പേരുകൾ ഉപയോഗിക്കുേമ്പാൾ ജാഗ്രതപുലർത്തണമായിരുന്നു. നേതാജിയുമായി ബന്ധപ്പെട്ടും വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് സിനിമയിലുള്ളത്. വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി വി. റാംമോഹൻ, കുരീപ്പുഴ അജിത് എന്നിവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.