ഹർത്താൽ അക്രമം; പല വാട്​സ്​ആപ്​​ ഗ്രൂപ്പുകളും നിലച്ചു, അഡ്​മിൻമാർ 'കൂട്ടരാജിയിലും'

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത ഹർത്താലി​െൻറ മറവിൽ നടന്ന അക്രമങ്ങളുടെ പേരിൽ വാട്സ്ആപ് ഗ്രൂപ്പുകളുടെ പരിശോധന പൊലീസ് കർശനമാക്കിയതോടെ പല ഗ്രൂപ്പുകളും നിലച്ചു, മിക്ക അഡ്മിൻമാരും സ്ഥാനം ഉപേക്ഷിച്ച് ഗ്രൂപ് തന്നെ വിട്ടിരിക്കുകയാണ്. ഗ്രൂപ്പുകൾ സംബന്ധിച്ച് ഹൈടെക്സെൽ നടത്തിവരുന്ന പരിശോധനയിലാണ് ഇത്തരം കാര്യങ്ങൾ ശ്രദ്ധേയിൽപ്പെട്ടത്. ഡിലീറ്റ് ചെയ്ത ഗ്രൂപ്പുകൾ വഴി വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കപ്പെേട്ടായെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. കാസർകോട്, തൃശൂർ, മലപ്പുറം ജില്ലകളിലാണ് കൂടുതലായി വാട്സ്ആപ് ഗ്രൂപ്പുകളുള്ളതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇത്തരം ഗ്രൂപ്പുകളിലൂടെ ഹർത്താലിന് ആഹ്വാനം ചെയ്തുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്ന കാര്യം പരിശോധിച്ച് വരുകയാണെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ഹർത്താൽ സന്ദേശം ഗ്രൂപ്പിൽനിന്ന് വ്യക്തികൾക്കും മറ്റ് ഗ്രൂപ്പുകൾക്കും അയച്ച ചിലരെ ഹൈടെക് സെൽ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഹർത്താൽ ആഹ്വാനം ചെയ്തുള്ള സന്ദേശങ്ങളുടെ ഉറവിടം ഇപ്പോഴും കണ്ടെത്താനായിട്ടില്ല. സന്ദേശം ഫോർവേഡ് ചെയ്തതുമായി ബന്ധപ്പെട്ട് പത്തിലധികം പേരെ തിരിച്ചിഞ്ഞിട്ടുമുണ്ട്. ഇവരിൽ പലരുമായി ബന്ധപ്പെെട്ടങ്കിലും ലഭിച്ച സന്ദേശം ഫോർവേഡ് ചെയ്യുക മാത്രമാണ് തങ്ങൾ ചെയ്തതെന്ന മറുപടിയാണത്രേ ലഭിച്ചത്. സേന്ദശങ്ങളുടെ ഉറവിടം കണ്ടെത്തുന്നതി​െൻറ ഭാഗമായാണ് ഗ്രൂപ്പുകളുടെ അഡ്മിൻമാരെ ചോദ്യം ചെയ്യുന്ന നടപടികൾ പൊലീസ് ആരംഭിച്ചത്. ഗ്രൂപ്പിലുടെ പ്രചരിക്കുന്ന സന്ദേശങ്ങളുടെ ഉത്തരവാദികൾ അഡ്മിൻമാരാകുമെന്ന മുന്നറിയിപ്പി​െൻറ പശ്ചാത്തലത്തിലാണിത്. വർഗീയ സ്പർധ വളർത്തുന്ന സന്ദേശങ്ങൾ ഹർത്താലിന് ശേഷവും ചില വാട്സ്ആപ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ഗ്രൂപ്പുകൾ നിരീക്ഷണത്തിലാണ്. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.