ചാക്ക^കോവളം ബൈപാസ്​ അപടംപെരുകുന്നു; ജീവൻ പൊലിയുന്നു

ചാക്ക-കോവളം ബൈപാസ് അപടംപെരുകുന്നു; ജീവൻ പൊലിയുന്നു പൂന്തുറ: ബൈപാസില്‍ കുമരിച്ചന്തയിൽ അപടങ്ങള്‍ പെരുകുന്നു. വെള്ളിയാഴ്ച പുലർച്ച പ്രഭാത സവാരിക്ക് ഇറങ്ങിയ വീട്ടമ്മയെ അമിത വേഗത്തില്‍ എത്തിയ കാര്‍ ഇടിച്ച് തെറിപ്പിക്കുകയും വീട്ടമ്മ മരണപ്പെടുകയും ചെയ്തു. 10 ദിവസത്തിനുള്ളില്‍ ഇവിടെ നടന്നത് അമ്പതിലധികം ചെറുതും വലുതുമായ അപകടങ്ങളാണ്. ചിലര്‍ മരണത്തില്‍നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഒരു വര്‍ഷത്തിനിടെ ചാക്ക മുതല്‍ കോവളം വരെ റോഡില്‍ പൊലിഞ്ഞത് 33 പേരുടെ ജീവനാണ്. ഇതില്‍ അധികവും തിരുവല്ലത്തിനും പരുത്തിക്കുഴിക്കും ഇടക്കാണ്. ഇതിനിടയിലെ പ്രധാന ക്രോസിങ് മുനമ്പായ കുമരിച്ചന്ത ജങ്ഷനില്‍ അടിയന്തരമായി മേല്‍പാലമോ അടിപ്പാതയോ നിർമിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. നിലവിൽ സിഗ്നല്‍ സംവിധാനമോ ട്രാഫിക് പൊലീസി​െൻറ സേവനമോ ദിശ സൂചന ബോര്‍ഡുകളോ ഇല്ല. ബൈപാസിലൂടെ വേഗത്തില്‍ കടന്നുപോകുന്ന വാഹനങ്ങള്‍ ശ്രദ്ധിക്കാതെ ഇടറോഡുകളിൽനിന്നുള്ള വാഹനങ്ങളും കാല്‍നടയാത്രക്കാരും അലക്ഷ്യമായി കയറിവരുന്നതും അപകടങ്ങള്‍ക്ക് കാരണമാണ്. അനധികൃത വാഹനപാര്‍ക്കിങ്ങും അപകടത്തിന് വഴിവെക്കുന്നുണ്ട്. പ്രതിദിനം നൂറുകണക്കിന് കാല്‍ നടക്കാരാണ് ആറുവരിപ്പാത മുറിച്ച് കടക്കാന്‍ ബുദ്ധിമുട്ടുന്നത്. ബൈപാസിന് ഇത്രയും വീതിയുള്ളതിനാല്‍ മേല്‍പാലം വേണമെന്ന് നാട്ടുകാര്‍ നേരത്തേ ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ, നാഷനല്‍ ഹൈവേ അതോറിറ്റി ഇതു മുഖവിലയ്െക്കടുത്തില്ല. ഇതിനായി മുന്നോട്ടു പോകുന്നതിെനതിരെ പ്രതിഷേധ സമരങ്ങളുമായി രംഗത്തിറങ്ങാനുള്ള തീരുമാനത്തിലാണ് നാട്ടുകാര്‍. ഇതിനു പുറമേ, ബൈപാസ് നിർമാണം നടക്കുന്ന തിരുവല്ലം മുതല്‍ ചാക്ക വരെ റോഡിലും അപകടങ്ങള്‍ ആവർത്തിക്കുന്നുണ്ട്. ഇൗ ഭാഗങ്ങളിൽ സർവിസ് റോഡുകളുടെ പണികള്‍ ഏകദേശം പൂര്‍ത്തിയാങ്കെിലും കച്ചവടക്കാരും വർക് ഷോപ്പുകാരും ഇത് കൈയേറിയതിനാൽ ചെറിയ വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും കടന്ന് പോകാന്‍ കഴിയില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.