ജീവനക്കാരും അധ്യാപകരും സെക്ര​േട്ടറിയറ്റ് ധർണ നടത്തി

തിരുവനന്തപുരം: പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധന നടപടികൾ ത്വരിതപ്പെടുത്തുക, ദ്രോഹകരമായ 15ാം ധന കമീഷൻ നിലപാടുകൾ തിരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും സെക്രേട്ടറിയറ്റ് ധർണ നടത്തി. എഫ്.എസ്.ഇ.ടി.ഒ ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി ഉദ്ഘാടനം ചെയ്തു. കേന്ദ്രത്തി​െൻറ വികലമായ നയങ്ങൾമൂലം ആർക്കും എപ്പോൾ വേണമെങ്കിലും തൊഴിൽ നഷ്ടപ്പെടുന്ന സ്ഥിതിയാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി കെ.പി. സന്തോഷ്കുമാർ, കെ.ജി.എൻ.എ സംസ്ഥാന പ്രസിഡൻറ് സുബ്രഹ്മണ്യൻ, കെ.ജി.ഒ സംസ്ഥാന സെക്രട്ടറി എ. സുഹൃദ്കുമാർ എന്നിവർ സംസാരിച്ചു. എ.ഐ.എസ്.എഫ് സെക്രേട്ടറിയറ്റ് മാർച്ച് നടത്തി തിരുവനന്തപുരം: സ്വാശ്രയ കോളജുകളെ നിയന്ത്രിക്കാൻ നിയമനിർമാണം നടത്തുക, വിദ്യാഭ്യാസകച്ചവടക്കാരായ മാനേജ്മ​െൻറുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുക, സ്വാശ്രയ കോളജുകളിൽ ഫീസ് വർധന നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എ.ഐ.എസ്.എഫ് സെക്രേട്ടറിയറ്റ് മാർച്ച് നടത്തി. എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്തു. സ്വാശ്രയ മാനേജുമ​െൻറിന് വിടുപണി ചെയ്യുന്ന സർക്കാറും നിയമസഭയും ലജ്ജാകരമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡൻറ് രാഹുൽരാജ്, ജില്ല സെക്രട്ടറി അൽ ജിഹാൻ, അൻവർ ഷാ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.