പകർച്ചവ്യാധി പ്രതിരോധം: ആരോഗ്യ പ്രവർത്തകർ മിന്നൽപരിശോധന നടത്തി

തിരുവനന്തപുരം: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലാ ആരോഗ്യ പ്രവർത്തകർ ഫീൽഡുകളിൽ മിന്നൽ പരിശോധന നടത്തി. നഗരസഭ പ്രദേശങ്ങളിലെ ഫീൽഡ്തല പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായിരുന്നു പരിശോധന. മാനവനഗർ, വലിയശാല എന്നിവിടങ്ങളിൽ പരിശോധന നടത്തുകയും മാനവ നഗറിൽ തിങ്ങിപ്പാർക്കുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്ക് ബോധവത്കരണ ക്ലാസുകൾ നൽകുകയും ചെയ്തു. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. പി.പി. പ്രീത, ജില്ലാ േപ്രാഗ്രാം മാനേജർ ഡോ. ജെ. സ്വപ്നകുമാരി, നഗരസഭ ഹെൽത്ത് ഓഫിസർ ഡോ. ശശികുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കഴിഞ്ഞവർഷം ഡെങ്കിപ്പനി പടർന്നുപിടിച്ച സാഹചര്യം കണക്കിലെടുത്താണ് ഇത്തവണ മഴക്കാലത്തിന് മുമ്പ് പകർച്ചപ്പനി പ്രതിരോധം ആരംഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.