യുവതിയുടെ ആത്മഹത്യ: ഭർത്താവ് പിടിയിലായതായി സൂചന

ചവറ: ഭർതൃഗൃഹത്തിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതി ചികിത്സക്കിടെ മരിച്ച സംഭവത്തിൽ ഭർത്താവ് പിടിയിലായതായി സൂചന. കോയിവിള കിഴക്ക് ചമ്പോളിൽ തെക്കതിൽ സുരേഷ് --ബിന്ദു ദമ്പതികളുടെ മകൾ ഗോപികയാണ് (21) കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടിന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ മരിച്ചത്. കോയിവിള കരുവാ കിഴക്കതിൽ കോളനിയിൽ ലിനുവി​െൻറ ഭാര്യയായിരുന്നു. ഇരുസമുദായത്തിൽപെട്ടവർ മൂന്നുവർഷം മുമ്പ് പ്രണയിച്ചാണ് വിവാഹിതരായത്. ഭർത്താവി​െൻറയും വീട്ടുകാരുടെയും സ്ത്രീധന പീഡനം മൂലമാണ് ഗോപിക മരിക്കാൻ കാരണമെന്ന് കാട്ടി യുവതിയുടെ വീട്ടുകാർ തെക്കുംഭാഗം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനെതുടർന്ന് യുവാവിനായി അന്വേഷണം നടത്തിവരികയായിരുന്നു പൊലീസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.