ഓട്ടോഡ്രൈവർ വയോധികനെ മർദിച്ചതായി പരാതി

പാറശ്ശാല: ഓട്ടോ സ്റ്റാൻഡിൽ സ്കൂട്ടർ പാർക്ക് ചെയ്തതിന് വയോധികനെ മർദിച്ച് അവശനാക്കിയതായി പരാതി. അമരവിള നടൂർകൊല്ല ഗൗരിഭവനത്തിൽ കെ. സുരേന്ദ്രൻ നായർക്കാണ് (72) കഴിഞ്ഞദിവസം മർദനമേറ്റത്. ഉദിയൻകുളങ്ങരയിലെ ജയാഫണ്ടിലെ ജീവനക്കാരനാണ് സുരേന്ദ്രൻ നായർ. എതിർവശത്തെ റോഡിൽ സ്കൂട്ടർ പാർക്ക് ചെയ്ത് മടങ്ങവെയാണ് ഓട്ടോ ഡ്രൈവറായ മര്യാപുരം സ്വദേശി ഗോപകുമാർ ആക്രമിച്ചത്. പാറശ്ശാല പൊലീസെത്തിയാണ് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ കേസെടുത്തതായി പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.