'വ്യവസായലോബിക്ക്​ ഇളവ്​ നൽകിയത്​ പ്രതിഷേധാർഹം'

തിരുവനന്തപുരം: കേന്ദ്ര സർക്കാർ പുറത്തിറക്കിയ തീരദേശ നിയന്ത്രണ വിജ്ഞാപനത്തിൽ ടൂറിസം-വ്യവസായ ലോബിക്ക് ഉദാരമായ ഇളവുകൾ നൽകിയതിലൂടെ തീരദേശ നിയന്ത്രണനിയമത്തി​െൻറ അന്തസ്സത്ത തന്നെ ഇല്ലാതാക്കിയിരിക്കുന്നതായി നാഷനൽ ഫിഷ്വർക്കേഴ്സ് ഫോറം ദേശീയ ജനറൽ സെക്രട്ടറി ടി. പീറ്റർ, കേരള സ്വതന്ത്ര്യ മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജനറൽ സെക്രട്ടറി ജാക്സൺ പൊള്ളയിൽ എന്നിവർ ആരോപിച്ചു. തീരസംരക്ഷണത്തിന് സമഗ്രമായ നിയമനിർമാണമാണ് വേണ്ടത്. വനാവകാശനിയമം പോലെ മത്സ്യത്തൊഴിലാളികളുടെ തൊഴിലും തൊഴിലിടവും പാർപ്പിടവും സംരക്ഷിക്കാനുതകുന്ന നിയമനിർമാണം അനിവാര്യമാണെന്നും അവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.