ഒരു വിദ്യാലയത്തില്‍ ഒരു പ്ലാവിന്‍തൈ

തിരുവനന്തപുരം: പരിസ്ഥിതിദിനത്തിൽ വിദ്യാലയങ്ങളിലും വിദ്യാര്‍ഥികളുടെ വീടുകളിലും നടുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ്, സ്റ്റുഡൻറ്സ് പൊലീസ് കാഡറ്റ്‌സ്, ജൂനിയർ റെഡ്ക്രോസ് വളൻറിയർമാരെ കൂട്ടിയോജിപ്പിച്ച് 60 ലക്ഷം ഫലവൃക്ഷത്തൈകൾ ഉൽപാദിപ്പിക്കും. ഇതിന് വേണ്ടിയുള്ള പ്രാഥമികയോഗം വ്യാഴാഴ്ച പൊതുവിദ്യാഭ്യാസ അഡീഷനൽ ഡയറക്ടറുടെ (ജനറൽ) അധ്യക്ഷതയിൽ ചേർന്നു. സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ്, 40 ലക്ഷവും സ്റ്റുഡൻറ്സ് പൊലീസ് കാഡറ്റ്‌സ് 12 ലക്ഷവും ജൂനിയർ റെഡ്ക്രോസ് 8 ലക്ഷവും തൈകൾ വീതം തയാറാക്കും. ഫലവൃക്ഷത്തൈകൾ തയാറാക്കുന്നതിനുള്ള വിത്ത്പാകൽ ഉദ്ഘാടനം 24ന് സ്കൗട്ട്സ് ആസ്ഥാനത്ത് നടക്കും. ചക്ക സംസ്ഥാനഫലമായി തെരഞ്ഞെടുത്തിട്ടുള്ള സാഹചര്യത്തില്‍ എല്ലാ വിദ്യാലയങ്ങളിലും ഒരു പ്ലാവിന്‍ തൈ എങ്കിലും നടുക എന്നതാണ് ലക്ഷ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.