എസ്​.പിമാർ സ്വന്തം സ്​ക്വാഡ്​ രൂപവത്​കരിക്കുന്നത്​ പൊലീസ്​ നയത്തിന്​ വിരുദ്ധം ^കാനം

എസ്.പിമാർ സ്വന്തം സ്ക്വാഡ് രൂപവത്കരിക്കുന്നത് പൊലീസ് നയത്തിന് വിരുദ്ധം -കാനം കൊല്ലം: നിയമവിരുദ്ധമായി പൊലീസ് ഉദ്യോഗസ്ഥർ രൂപവത്കരിക്കുന്ന സ്ക്വാഡുകൾ നിർത്തലാക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. റൂറൽ എസ്.പിമാരും മറ്റും തങ്ങളുടെകീഴിൽ പ്രത്യേക സ്ക്വാഡുകൾ രൂപവത്കരിക്കുന്നത് എൽ.ഡി.എഫ് സർക്കാറി​െൻറ പൊലീസ് നയത്തിന് വിരുദ്ധമാണെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേരള പൊലീസ് ആക്ടിന് വിരുദ്ധമാണ് ഇത്തരം സ്ക്വാഡുകൾ. ഏതെങ്കിലും കേസി​െൻറ അന്വേഷണത്തിന് സർക്കാറിന് വേണമെങ്കിൽ പ്രത്യേകം സ്ക്വാഡുകൾ രൂപവത്കരിക്കാം. എന്നാൽ സ്വന്തം നിലക്ക് സ്ക്വാഡുകൾ രൂപവത്കരിക്കുന്നവർക്കെതിരെ നടപടിവേണം. മുഖ്യമന്ത്രിയും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. നിയമവിരുദ്ധമായ കാര്യങ്ങൾ പരിശോധിച്ച് സർക്കാർ യുക്തമായ തീരുമാനം കൈക്കൊള്ളും. രാഷ്‌ട്രീയ പ്രമേയത്തെ കുറിച്ചുള്ള ചർച്ചകൾ സി.പി.എം പാർട്ടി കോൺഗ്രസിൽ പുരോഗമിക്കുകയാണെന്ന് ഇതുമായി ബന്ധപ്പെട്ട ചോദ്യത്തോട് കാനം പ്രതികരിച്ചു. ചർച്ചകൾക്കൊടുവിൽ പ്രമേയം അംഗീകരിക്കുമ്പോൾ മാത്രമേ അക്കാര്യത്തിൽ തീരുമാനമുണ്ടാവുകയുള്ളൂ. വർത്തമാനകാല ഇന്ത്യൻ സാഹചര്യത്തിൽ യുക്തിസഹമായ തീരുമാനങ്ങളെടുക്കാൻ ശേഷിയുള്ളവരാണ് സി.പി.എമ്മും സി.പി.ഐയും ഉൾപ്പെടെയുള്ള ഇടത് പാർട്ടികൾ. സി.പി.ഐയുടെ രാഷ്‌ട്രീയപ്രമേയം െഎകകണ്‌ഠ്യേന അംഗീകരിച്ച് കഴിഞ്ഞെന്നും കാനം കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.