ഏരൂരിൽ പൊതുകിണർ മണ്ണിട്ട് നികത്തിയതിൽ പ്രതിഷേധം

അഞ്ചൽ: പൊതുകിണർ മണ്ണിട്ട് നികത്തിയതിനെതിരെ പ്രതിഷേധം. സംസ്ഥാനത്തെ ജലസ്രോതസ്സുകൾ സംരക്ഷിക്കാൻ സർക്കാർ വിവിധ പദ്ധതികൾക്ക് രൂപം നൽകി മുന്നോട്ട് പോകുമ്പോഴാണ് പൊതുകിണർ മണ്ണിട്ട് നികത്തുന്നത്. ഏരൂർ ഗ്രാമപഞ്ചായത്തിലെ നെട്ടയത്താണ് കഴിഞ്ഞദിവസം രാത്രി കിണർ മണ്ണിട്ട് നികത്തിയത്. സ്വകാര്യവ്യക്തിയുടെ പുരയിടത്തിന് മുൻവശത്ത് നാട്ടുകാർ വർഷങ്ങളായി ഉപയോഗിച്ചുകൊണ്ടിരുന്ന കിണറാണിത്. നേരത്തേയും ഈ കിണർ മൂടാൻ പലതവണ സ്വകാര്യവ്യക്തികൾ ശ്രമം നടത്തിയിരുന്നരുന്നതാണ്. അന്നൊക്കെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതിനാൽ വിജയിച്ചില്ല. എന്നാൽ, ഇപ്പോൾ മണ്ണിട്ട് നികത്തിയത് പ്രദേശത്തെ ചില പഞ്ചായത്തംഗങ്ങളുടെ ഒത്താശയോടെയാണെന്ന് പറയപ്പെടുന്നു. കിണർ സ്ഥിതിചെയ്യുന്ന സ്ഥലത്തോട് ചേർന്നുള്ള സ്ഥലമുടമയെ സഹായിക്കാൻവേണ്ടിയാണ് ഇപ്പോൾ കിണർ നികത്തിയിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. വിഷയത്തിൽ ഗ്രാമപഞ്ചായത്ത് അധികൃതർ നടപടിയെടുക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. പൊതുകിണർ ശുചീകരിച്ച് പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ നേരത്തേ പഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകിയിരുന്നു. ഇതിനിടെ ചില രാഷ്ട്രീയപാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തി. കുടിവെള്ള കിണർ മണ്ണിട്ട് മൂടിയതിനെതിരെ ജില്ല കലക്ടർ ഉൾെപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകാനൊരുങ്ങുകയാണ് നാട്ടുകാർ. മെഡിക്കൽ ക്യാമ്പ് പത്തനാപുരം: ഗാന്ധിഭവന്‍ ശാന്തിഗിരി ആയുര്‍വേദ സിദ്ധവൈദ്യശാലയുടെ ആഭിമുഖ്യത്തില്‍ സൗജന്യ സിദ്ധ- മെഡിക്കല്‍ ക്യാമ്പ് കെ.എസ്.ആര്‍.ടി.സി ജങ്ഷനിലെ ഗാന്ധിഭവന്‍ പ്രധാനമന്ത്രി ജന്‍ഔഷധി മെഡിക്കല്‍ സ്റ്റോറിന് സമീപം വെള്ളിയാഴ്ച രാവിലെ 10 മുതല്‍ നടക്കും. പ്രഫ. ഡോ.പി. ഹരിഹര​െൻറ നേതൃത്വത്തില്‍ രോഗികളെ പരിശോധിക്കും. ഫോൺ: 0475- 2355750, 9605057000.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.