ഫ്ലക്സ്ബോർഡ്​ സ്​ഥാപിച്ചതിലെ സംഘർഷം; പൂജപ്പുര സ്​റ്റേഷൻ പരിധിയിൽ ഫ്ലക്​സുകൾ നീക്കംചെയ്യും

തിരുവനന്തപുരം: പൂജപ്പുര പൊലീസ് സ്റ്റേഷൻ പരിധിയിൽ വർഗീയ വിദ്വേഷം ഉണ്ടാക്കുന്ന തരത്തിൽ വിവിധ രാഷ്ട്രീയകക്ഷികൾ സ്ഥാപിച്ച ഫ്ലക്സുകൾ നീക്കംചെയ്യാൻ തീരുമാനം. അപ്രകാരം പൂജപ്പുര പൊലീസി​െൻറ നേതൃത്വത്തിൽ പൂജപ്പുര, വലിയവിള, തിരുമല, കുന്നപ്പുഴ, വേട്ടമുക്ക് എന്നീ സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന ബോർഡുകൾ നീക്കംചെയ്തുതുടങ്ങി. കശ്മീർ സംഭവത്തി​െൻറ പശ്ചാത്തലത്തിലാണ് കഴിഞ്ഞദിവസങ്ങളിൽ പ്രദേശങ്ങളിൽ വിവിധതരത്തിൽ പോസ്റ്ററുകൾ ഉയർന്നത്. അത് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാത്രി പൂജപ്പുരയിൽ സി.പി.എം-ബി.ജെ.പി സംഘർഷം ഉണ്ടാവുകയും ചെയ്തു. തുടർന്ന് സി.പി.എം സ്ഥാപിച്ച ഫ്ലക്സ് എടുത്തുമാറ്റാൻ ശ്രമിച്ചത് പൊലീസുമായുള്ള ഏറ്റുമുട്ടലിനും വഴിവെച്ചിരുന്നു. സംഭവത്തിൽ എസ്.െഎക്കും പൊലീസുകാർക്കുൾപ്പെടെ അഞ്ചുപേർക്കും സി.പി.എം പ്രവർത്തകർക്കും പരിക്കേൽക്കുകയും ചെയ്തു. അതി​െൻറ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച രാഷ്ട്രീയ കക്ഷിനേതാക്കളുടെ യോഗം ചേർന്ന് അനുരഞ്ജനത്തിന് പൊലീസ് മുൻകൈയെടുത്തത്. കേൻറാൺമ​െൻറ് എ.സി സുനീഷ് ബാബുവി​െൻറ നേതൃത്വത്തിൽ നടന്ന യോഗത്തിൽ സി.പി.എം, സി.പി.െഎ, കോൺഗ്രസ്, ബി.ജെ.പി േനതാക്കൾ സംബന്ധിച്ചു. അതിലാണ് പൂജപ്പുര പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ എല്ലാ രാഷ്ട്രീയ കക്ഷികളും മാറ്റാമെന്ന് ഉറപ്പ് നൽകിയത്. അതി​െൻറ ഭാഗമായാണ് ഫ്ലക്സ് നീക്കംതുടങ്ങിയത്. ബുധനാഴ്ച രാത്രിയുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന സി.പി.എം പ്രവർത്തകരെ പ്രതികളാക്കി പൂജപ്പുര പൊലീസ് കേസെടുത്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.