അപകടം നിറഞ്ഞ ബൈക്ക്​ യാത്രകൾക്കെതിരെ ബോധവത്​കരണവുമായി റൈഡേഴ്​സ്​ ക്ലബ്​

തിരുവനന്തപുരം: അപകടംനിറഞ്ഞ ബൈക്ക് യാത്രകൾക്ക് വിരാമം കുറിക്കാൻ ബോധവത്കരണവുമായി സതേൺ ബ്രദേഴ്സ് റൈഡേഴ്സ് ക്ലബ് (എസ്.ബി.ആർ.സി). 750 സി.സിയോ അതിന് മുകളിലോ ശേഷിയുള്ള മോേട്ടാർ ബൈക്ക് ഉടമകളുടെ സംഘടനയാണ് എസ്.ബി.ആർ.സി. യാത്രയിലും റോഡിലും അച്ചടക്കം, കൃത്യനിഷ്ഠ, റോഡ് സുരക്ഷ, മറ്റ് യാത്രക്കാരുടെ സുരക്ഷയും കരുതലും, ഗതാഗത നിയമങ്ങളുടെ പാലനം, ഹെൽമെറ്റ് ധരിക്കുക, യാത്രയിൽ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കൽ, നിയന്ത്രിതവേഗം പാലിക്കൽ എന്നിവ പാലിച്ചാണ് എസ്.ബി.ആർ.സി കൂട്ടായ്മ സംഘടിപ്പിക്കുന്ന യാത്രകൾ. യാത്രയിൽ റോഡ് സുരക്ഷയുടെ സന്ദേശം കൂടി എത്തിക്കാൻ ലക്ഷ്യമിടുന്നതാണ് പദ്ധതി. ഇതിന് പുറമെ 'സാന്ത്വനം നൽകാനായി വേഗത കുറയ്ക്കൂ' സന്ദേശത്തിൽ നിർധനർക്ക് സഹായമെത്തിക്കുന്ന പദ്ധതിയും നടത്തും. ക്ലബി​െൻറ സന്ദേശം മുൻനിർത്തി തയാറാക്കിയ ഹൃസ്വചിത്രം ശനിയാഴ്ച കഠിനംകുളം ലേക് പാലസ് ഹോട്ടലിൽ പൊലീസ് ഡെപ്യൂട്ടി കമീഷണർ ജയദേവ് ഉദ്ഘാടനം ചെയ്യുമെന്ന് ക്ലബ് സെക്രട്ടറി തരുൺ താജ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.