പെൻഷൻ ആനുകൂല്യങ്ങൾ ഇ.പി.എഫ്​.ഒ കൊള്ളയടിക്കുന്നു

തിരുവനന്തപുരം: ഇ.പി.എഫ്.ഒയുടെ ഡൽഹി ആസ്ഥാനം പെൻഷൻകാരുടെ ആനുകൂല്യങ്ങൾ കൊള്ളയടിക്കാൻ വേണ്ടി രൂപവത്കരിച്ച സേങ്കതമെന്ന് സേവ് ഇ.പി.എഫ് പെൻഷനേഴ്സ് ഫോറം. യു.ടി.യു.സി നേതൃത്വത്തിലെ സേവ് ഇ.പി.എഫ് പെൻഷൻ ഫോറം തൊഴിലാളികളുടെയും ജീവനക്കാരുടെയും തൊഴിലുടമ നിക്ഷേപം പെൻഷൻകാർക്ക് കൊടുക്കാതെ പെൻഷൻ ഫണ്ടിലേക്ക് വകമാറ്റുകയും പിന്നീടത് ബഹുരാഷ്ട്ര കുത്തകകളുടെ ആസ്തി ഫണ്ടാക്കി മാറ്റുകയും ചെയ്തിരിക്കുകയാണ്. ജീവിതസായാഹ്നത്തിൽ രോഗികളായി കഴിയുന്നവർക്ക് 73ാം വയസുമുതൽ മാത്രമേ പൂർണ പെൻഷൻ അനുവദിക്കുകയുള്ളൂവെന്ന് തീരുമാനിച്ചിരിക്കുകയാണ്. ഇത് ആരുടെ തീരുമാനമെന്ന് പി.എഫ് ചീഫ് കമ്മീഷണർ വ്യക് തമാക്കണമെന്നും സേവ് ഇ.പി.എഫ് പെൻഷനേഴ്സ് ഫോറം ആവശ്യപ്പെട്ടു. ദുരിതം അനുഭവിക്കുന്ന കർഷകർ രാജ്യത്ത് നടത്തുന്ന പോരാട്ടത്തിന് സമാനമായ നിലയിൽ പെൻഷൻകാരുടെ പ്രക്ഷോഭം ശക്തമാക്കി ഇ.പി.എഫ്.ഒയുടെ ഡൽഹി ആസ്ഥാനം വളയേണ്ടിവരുമെന്ന് ഫോറം സംസ്ഥാന പ്രസിഡൻറ് എൻ.കെ. പ്രേമചന്ദ്രൻ എം.പിയും ജനറൽ സെക്രട്ടറി വി. ബാലകൃഷ്ണനും പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.