പെൻഷൻകാർക്ക്​ ഗ്രാറ്റുവിറ്റി ഉടൻ നൽകണം

തിരുവനന്തപുരം: കലാമണ്ഡലം മാതൃകയിലുള്ള ട്രഷറി പെൻഷൻ സാംസ്കാരിക സ്ഥാപന പെൻഷൻകാർക്കും നടപ്പാക്കണമെന്നും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സർവവിജ്ഞാനകോശ ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളിൽ നിന്ന് പിരിഞ്ഞ 40 ഒാളം പെൻഷൻകാർക്ക് നിഷേധിക്കപ്പെട്ട ഗ്രാറ്റുവിറ്റി ഉടൻ നൽകണമെന്നും കൾചറൽ ഇൻസ്റ്റിറ്റ്യൂഷൻസ് പെൻഷനേഴ്സ് അസോസിയേഷൻ വാർഷികസമ്മേളനം ആവശ്യപ്പെട്ടു. സാംസ്കാരിക പെൻഷൻ പദ്ധതി നടത്തിപ്പിന് 2018-19 ലെ സംസ്ഥാന ബജറ്റിൽ ആദ്യമായി 10 കോടി രൂപ വകയിരുത്തിയ സംസ്ഥാന സർക്കാറിനെയും ധനകാര്യമന്ത്രിയെയും സമ്മേളനം അഭിനന്ദിച്ചു. ആർട്ടിസ്റ്റ് ബി.ഡി. ദത്തൻ പ്രസിഡൻറും വി. പത്മനാഭൻ ജനറൽ സെക്രട്ടറിയുമായി 23 അംഗ ഭരണസമിതിയെ സമ്മേളനം തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.