ഫ്ലാറ്റുകളിൽനിന്ന്​ മാലിന്യം തോട്ടിൽ തള്ളാനെത്തിയ മൂന്നുപേർ പിടിയിൽ

തിരുവനന്തപുരം: ശാസ്തമംഗലത്തെ പൈപ്പിൻമൂട് തോട്ടിൽ ഭക്ഷണമാലിന്യം തള്ളാനെത്തിയ മൂന്നുപേരെ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടി. രജാജിനഗർ സ്വദേശികളായ ക്രിസ്റ്റീന (53), ജയരാജ് (25), സുരേഷ് (34) എന്നിവരാണ് മ്യൂസിയം പൊലീസി​െൻറ പിടിയിലായത്. വ്യാഴാഴ്ച പുലർച്ചെ 3.45നാണ് സംഭവം. നഗരത്തിലെ ഫ്ലാറ്റുകളിൽനിന്നുള്ള ഭക്ഷണമാലിന്യം തോട്ടിൽ തള്ളുന്നത് സംബന്ധിച്ച് നേരത്തേതന്നെ തോട്ടിന് സമീപത്തുള്ള റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ കൗൺസിലർക്കും പൊലീസിനും പരാതി നൽകിയിരുന്നു. മാലിന്യം കുമിഞ്ഞുകൂടി ദുർഗന്ധം വമിക്കാൻ തുടങ്ങിയതിനെതുടർന്ന് നഗരസഭ ഫണ്ട് ഉപയോഗിച്ച് മൂന്നുമാസം മുമ്പാണ് തോട് വൃത്തിയാക്കിയത്. എന്നാൽ, കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ വീണ്ടും നഗരത്തിലെ ഫ്ലാറ്റുകളിൽനിന്നുള്ള ഭക്ഷണ അവശിഷ്ടങ്ങളും കക്കൂസ് മാലിന്യവും ഉപയോഗശൂന്യമായ ബഡ്, വസ്ത്രങ്ങൾ എന്നിവയും തോട്ടിൽ ഉപേക്ഷിച്ചിരുന്നു. ഇതി‍​െൻറ അടിസ്ഥാനത്തിൽ ടെമ്പിൾ ജങ്ഷൻ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളും പൊലീസും ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ ഓട്ടോയിലെത്തിയ സംഘത്തെ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ ആനന്ദ്, ശിവൻ എന്നിവർ തടഞ്ഞു. കൂടുതൽ പ്രദേശവാസികൾ സ്ഥലത്തെത്തിയതോടെ ഇവർ ഓട്ടോയിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മ്യൂസിയം പൊലീസ് സ്ഥലത്തെത്തി മൂവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ മൂവരെയും വിട്ടയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.