'അരങ്ങ് 2018'ന് തുടക്കമായി

നെയ്യാറ്റിൻകര: കുടുംബശ്രീ 20ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'അരങ്ങ് 2018'ന് തുടക്കമായി. ഇതിനോടനുബന്ധിച്ച് നടത്തിയ കുടുംബശ്രീ അംഗങ്ങളുടെ കലാകായിക മത്സരങ്ങളുടെ താലൂക്കുതല ഉദ്ഘാടനം കെ. ആൻസലൻ എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ഡബ്ല്യു.ആർ. ഹീബ അധ്യക്ഷത വഹിച്ചു. സി.കെ. ഹരീന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. നഗരസഭ വൈസ് ചെയർമാൻ കെ.കെ. ഷിബു മുഖ്യപ്രഭാഷണം നടത്തി. നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻമാർ, കുടുംബശ്രീ ജെ.ഡി.എസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.