saudig1സൗദിയിൽ ചെക്​പോയിൻറിൽ വെടിവെപ്പ്​; മൂന്നുപൊലീസുകാർ മരിച്ചു

സൗദിയിൽ ചെക്പോയിൻറിൽ വെടിവെപ്പ്; മൂന്നുപൊലീസുകാർ മരിച്ചു അബ്ഹ: തെക്കൻ സൗദിയിലെ അസീറിൽ ചെക്പോയിൻറിലുണ്ടായ വെടിവെപ്പിൽ മൂന്നുപൊലീസുകാർ മരിച്ചു. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട അജ്ഞാതരായ അക്രമികളെ പിടികൂടാൻ വ്യാപകമായ തെരച്ചിൽ നടക്കുകയാണ്. ബരീഖിനും മുജാറദക്കുമിടയിലുള്ള അൽഅർഖൂബ് റോഡിലെ ചെക്പോയിൻറിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്നു പൊലീസുകാരാണ് വെടിവെപ്പിൽ മരിച്ചത്. സംഭവത്തിന് ശേഷം ഇവിടെ നിന്ന് കടന്ന ആക്രമികൾക്കായി വിവിധ വിഭാഗങ്ങളുമായി സഹകരിച്ചാണ് തെരച്ചിൽ നടത്തുന്നത്. വ്യാഴം രാവിലെ മുതൽ വിമാനങ്ങളും തെരച്ചിലിനായി ഇറങ്ങിയിട്ടുണ്ടെന്ന് മുജാറദ ഗവർണർ യഹ്യാ അബ്ദുറഹ്മാൻ പറഞ്ഞു. അസീർ പൊലീസ് ഡയറക്ടർ മേജർ ജനറൽ സാലിഹ് അൽഖർശി ഉൾപ്പെടെ ഉന്നത സുരക്ഷാമേധാവികൾ സംഭവസ്ഥലം സന്ദർശിച്ചു. സംഭവത്തിൽ ആഭ്യന്തര അമീർ അബ്ദുൽ അസീസ് ബിൻ സഉൗദ് ബിൻ നാഇഫ് അനുശോചിച്ചു. മരിച്ച പൊലീസുകാരുടെ കുടുംബങ്ങളെ സൗദി ഭരണാധികാരി സൽമാൻ രാജാവി​െൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാ​െൻറയും അനുശോചനം അറിയിക്കുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.