വിഭാഗീയതയിലേക്ക് നയിക്കുന്ന പ്രതിഷേധങ്ങൾ ഒഴിവാക്കണം ^കടയ്ക്കൽ ​മൗലവി

വിഭാഗീയതയിലേക്ക് നയിക്കുന്ന പ്രതിഷേധങ്ങൾ ഒഴിവാക്കണം -കടയ്ക്കൽ മൗലവി കൊല്ലം: കശ്മീർ സംഭവത്തിൽ മനഃസാക്ഷി മരവിച്ചിട്ടില്ലാത്ത എല്ലാവരും ജാതി-മത വ്യത്യാസം കൂടാതെ നീതിക്കായി നിലകൊള്ളുേമ്പാൾ സമൂഹിക ഐക്യത്തിന് ഉലച്ചിൽ വരുത്തുന്ന പ്രതിഷേധങ്ങൾ ഒഴിവാക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി അഭ്യർഥിച്ചു. വർഗീയതക്കെതിരെ എല്ലാ മതവിഭാഗങ്ങളും രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തകരും ഒരുമിച്ച് നിൽക്കേണ്ടത് അത്യാവശ്യമാണ്. രാജ്യത്തിന് അപമാനകരമായ കഠ്വ സംഭവം േപാലുള്ളവ ആവർത്തിക്കപ്പെടാതിരിക്കാൻ കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകണം. രാജ്യത്ത് മതസൗഹാർദവും മതേതരത്വവും നിലനിൽക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.