ഹർത്താൽ: പ്രചാരണം ദുരുദ്ദേശപരം ^ഫ്രറ്റേണിറ്റി മൂവ്മെൻറ്​

ഹർത്താൽ: പ്രചാരണം ദുരുദ്ദേശപരം -ഫ്രറ്റേണിറ്റി മൂവ്മ​െൻറ് തിരുവനന്തപുരം: കഠ്വ സംഭവവുമായി ബന്ധപ്പെട്ട് ഏപ്രിൽ 16ന് നടന്ന ഹർത്താലിനെ മുസ്ലിം യുവാക്കളുടെ അക്രമമായി വ്യാഖ്യാനിക്കുന്നതിന് പിന്നിൽ ദുരുദ്ദേശ്യമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മ​െൻറ് സംസ്ഥാന പ്രസിഡൻറ് എസ്. ഇർഷാദ്. സംഭവങ്ങളെ പർവതീകരിച്ച് മുസ്ലിം യുവാക്കൾക്കെതിരെയുള്ള നീക്കത്തിനായി ഭരണകൂടം ഉപയോഗപ്പെടുത്തുകയാണ്. മലബാർ ജില്ലകളിൽ വ്യാപക അറസ്റ്റുകൾ നടക്കുന്നു. ജനകീയസമരങ്ങളെ കുപ്രചാരണങ്ങളിലൂടെയും അടിച്ചമർത്തിയും ഇല്ലാതാക്കുക എന്ന നയമാണ് ഇവിടെയും തുടരുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.