വെറുപ്പിെൻറ ഗോപുരങ്ങളാണ് ബി.ജെ.പി നിർമിക്കുന്നത് -സി.പി. ജോൺ തിരുവനന്തപുരം: വെറുപ്പിെൻറ ഗോപുരങ്ങളാണ് ബി.ജെ.പി നിർമിക്കുന്നതെന്ന് സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ജോൺ. ഗാന്ധിപാർക്കിൽ പി.ഡി.പി സെൻട്രൽ അക്ഷൻ കമ്മിറ്റി സംഘിടിപ്പിച്ച കഠ്വ, ഉന്നാവ്, സൂറത്ത് രാജ്യരക്ഷ കാമ്പയിെൻറ സംസ്ഥാനതല ഉദ്ഘാടന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെ വലതുപക്ഷത്തിെൻറ ഏജൻറാണ് ബി.ജെ.പി. അവർ ഇന്ത്യൻ ഭരണഘടനയുടെ അടിത്തറ ഇളക്കിയിരിക്കുകയാണ്. ഇന്ത്യയും പാകിസ്താനുമായി പലതവണ യുദ്ധം നടന്നെങ്കിലും വർഗീയകലാപം ഉണ്ടായില്ല. വെറുപ്പിെൻറ രാഷ്ട്രീയം അന്ന് ഉണ്ടായിരുന്നില്ല. ആയിരക്കണക്കിന് മനുഷ്യർ മരിക്കുന്ന ദേശമായി ഇന്ത്യ. അതിന് കാരണം ആർ.എസ്.എസാണ്. രാമക്ഷേത്ര നിർമാണമല്ല ബി.ജെ.പിയുടെ ലക്ഷ്യം. അവർ വെറുപ്പിെൻറ വിഷം വമിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പൂന്തുറ സിറാജ് അധ്യക്ഷതവഹിച്ചു. സി. ദിവാകരൻ, സാബു കൊട്ടാരക്കര, വർക്കല രാജ്, മൈലക്കാട് ഷാ, ഭാസുരേന്ദ്രബാബു, കാഞ്ഞിരമറ്റം സിറാജ്, ലതാകുമാരി, നടയറ ജബ്ബാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.