ജാമ്യക്കാരിൽനിന്ന്​ പണം ഇൗടാക്കുന്നതിൽ വിവേചനം: അന്വേഷണം നടത്താൻ മനുഷ്യാവകാശ കമീഷൻ ഉത്തരവ്​

കൊല്ലം: വായ്പാ കുടിശ്ശിക വരുത്തിയ സംഭവത്തിൽ ജാമ്യക്കാരിൽനിന്ന് പണം ഇൗടാക്കിയ സംഭവത്തിൽ ബാങ്ക് അധികൃതർ വിവേചനം കാട്ടുെന്നന്ന പരാതി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ സഹകരണ രജിസ്ട്രാർക്ക് നിർദേശംനൽകി. കമീഷൻ അംഗം കെ. മോഹൻകുമാറിേൻറതാണ് ഉത്തരവ്. വായ്പക്ക് ജാമ്യംനിന്ന രണ്ട് സർക്കാർ ഉദ്യേഗസ്ഥരിൽ ഒരാളിൽ നിന്നുമാത്രം റവന്യൂ റിക്കവറി നടത്തി പണം ഇൗടാക്കുന്നു എന്നാണ് പരാതി. വെളിനല്ലൂർ സർവിസ് സഹകരണ ബാങ്കിൽനിന്ന് എം. രാജീവ് എന്നയാൾ എടുത്ത വായ്പക്ക് ജാമ്യംനിന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ സുരേഷ്കുമാറാണ് പരാതിയുമായി മനുഷ്യാവകാശ കമീഷനെ സമീപിച്ചത്. മൂന്നുലക്ഷം രൂപയാണ് രാജീവ് വായ്പയെടുത്തത്. സുരേഷ്കുമാറിനൊപ്പം വനംവകുപ്പ് ഉദ്യോഗസ്ഥനായ ശരത്ചന്ദ്രനും ജാമ്യം നിന്നിരുന്നു. വായ്പാ തിരിച്ചടവ് കുടിശ്ശികയായതിനെ തുടർന്ന് 2016 ജൂൺ മുതൽ സുരേഷ്കുമാറി​െൻറ ശമ്പളത്തിൽനിന്ന് 6500 രൂപവീതം ഇൗടാക്കുകയാണ്. എന്നാൽ ശരത്ചന്ദ്രനിൽനിന്ന് പണം ഇൗടാക്കുന്നുമില്ല. ശരത്ചന്ദ്രൻ കുമളി റേഞ്ചിലേക്ക് സ്ഥലംമാറിപോയത് കാരണമാണ് പണം ഇൗടാക്കാൻ കഴിയാത്തെതന്നാണ് വെളിനല്ലൂർ സർവിസ് സഹകരണ ബാങ്ക് കമീഷനെ അറിയിച്ചത്. ഇൗവാദം കമീഷൻ തള്ളി. കരാർ പ്രകാരം കുടിശ്ശിക ഈടാക്കാനുള്ള ബാധ്യത ബാങ്കിനുണ്ടെന്നും എന്നാൽ വായ്പത്തുക ഒരു ജാമ്യക്കാരനിൽ നിന്നുമാത്രം ഇൗടാക്കുന്നത് നിയമപരമല്ലെന്നും കമീഷൻ ഉത്തരവിൽ പറഞ്ഞു. കുടിശ്ശിക ഈടാക്കാൻ തുടർ നടപടികൾക്കായി വനംവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരെ ബാങ്ക് സമീപിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ലെന്നും കമീഷൻ വിലയിരുത്തി. സഹകരണ ബാങ്ക് അധികൃതർ രണ്ട് മാസത്തിനകം വനംവകുപ്പുമായി ബന്ധപ്പെട്ട് ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് കമീഷൻ നിർദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.