ഐ.ആർ.ഇ യൂനിറ്റ്​ ഹെഡിനെതിരെ പ്രതിഷേധം; ഓഫിസിൽ കയറ്റാതെ തടഞ്ഞു

ചവറ: ഐ.ആർ.ഇ യൂനിറ്റ് ഹെഡിനെതിരെ തൊഴിലാളികളുടെ പ്രതിഷേധം. ഓഫിസിന് മുന്നിൽ നടത്തിയ ഉപരോധം മണിക്കൂറുകളോളം നീണ്ടു. ദീർഘകാല കരാർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് നൽകാമെന്നേറ്റ ശമ്പളം നൽകാത്തതിനെതിരെ സംയുക്ത ട്രേഡ് യൂനിയനും, കാൻറീൻ പ്രവർത്തനം നിർത്തലാക്കി സ്വകാര്യ ഏജൻസിക്ക് നൽകാനുള്ള നീക്കത്തിനെതിരെ തൊഴിലാളികളുമാണ് ഐ.ആർ.ഇയിൽ പ്രതിഷേധിച്ചത്. ഹെഡ് സൂര്യകുമാറിനെയാണ് ഓഫിസിലേക്ക് എത്തിയപ്പോൾ സിവിൽ ഫോറം തൊഴിലാളികളും സംയുക്ത ട്രേഡ് യൂനിയനും തടഞ്ഞത്. ആവശ്യമംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ രാത്രിയും സമരം തുടരുകയാണ്. എന്നാൽ തൊഴിലാളി യൂനിയനുകളുടെ പിടിവാശിയാണ് അനാവശ്യ സമരങ്ങൾക്ക് കാരണമെന്നാണ് മാനേജ്മ​െൻറ് വിശദീകരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.