പോ​ൾ ആ​ൻറ​ണി മു​ല്ല​ശ്ശേ​രി​ കൊ​ല്ലം രൂ​പ​ത മെ​ത്രാ​ൻ

കൊല്ലം: രൂപത വികാരി ജനറലായിരുന്ന പോൾ ആൻറണി മുല്ലശ്ശേരിയെ ഫ്രാൻസിസ് മാർപാപ്പ കൊല്ലം രൂപത മെത്രാനായി നിയമിച്ചു. ഡോ. സ്റ്റാൻലി റോമൻ രൂപത മെത്രാൻ സ്ഥാനത്തുനിന്ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. ബുധനാഴ്ച വൈകീട്ട് മൂന്നിന് തങ്കശ്ശേരി കത്തീഡ്രൽ ദൈവാലയത്തിൽ നടന്ന ചടങ്ങിൽ ഡോ. സ്റ്റാൻലി റോമൻ ദിവ്യകാരുണ്യാശീർവാദം നൽകി. വത്തിക്കാനിൽ നിയമന പ്രഖ്യാപനം നടത്തിയ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30ന് പോൾ ആൻറണി മുല്ലശ്ശേരിയുടെ മെത്രാൻ നിയമന പ്രഖ്യാപന ഡിക്രി ഡോ. സ്റ്റാൻലി റോമൻ വായിച്ചു. കൊല്ലം രൂപത ചാൻസലർ ഡോ. ഷാജി ജെർമൻ നിയമന ഡിക്രിയുടെ വിശദീകരണം നൽകി. 74 വയസ്സാണ് രൂപത മെത്രാൻ സ്ഥാനത്തു തുടരുന്നതിനുള്ള പ്രായപരിധി. 75 വയസ്സ് പൂർത്തിയായിട്ടും സ്റ്റാൻലി റോമൻ വിരമിക്കാതെ തുടർന്നത് വിവാദമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.