ബി.ജെ.പി കൗൺസിലറെ ആക്രമിച്ച സംഭവം; രണ്ടുപേർ റിമാൻഡിൽ

തിരുവനന്തപുരം: ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറിയും മേലാങ്കോട് കൗൺസിലറുമായ പാപ്പനംകോട് സജിയെ ആക്രമിച്ച സംഭവത്തിൽ കഴിഞ്ഞദിവസം അറസ്റ്റിലായ രണ്ടുപേർ റിമാൻഡിൽ. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അട്ടക്കുളങ്ങര ബിസ്മി നഗറിൽ സനോഫർ (37), ചാല തുണ്ടുവിളാകം വീട്ടിൽ സഫീർ (31) എന്നിവരെയാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. പിടിയിലായവരുടെ സുഹൃത്തും എസ്.ഡി.പി.ഐ പ്രവർത്തകനുമായ ഷെഫീക്കിനെ പാപ്പനംകോട് സജിയുടെ നിർദേശപ്രകാരം ബി.ജെ.പിക്കാർ മർദിച്ചെന്നും ഇതി​െൻറ വൈരാഗ്യമാണ് അക്രമത്തിന് കാരണമായതെന്നും കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കി. ഇവരൊടൊപ്പം കൃത്യത്തിൽ പങ്കെടുത്ത നാലുപേർ കൂടി ഫോർട്ട് പൊലീസി‍​െൻറ പിടിയിലുണ്ടെന്നാണ് വിവരം. എന്നാൽ, ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: പാപ്പനംകോട് സ്വദേശിയായ പെൺകുട്ടി നേമം സ്വദേശിയായ വിജിത്തിനൊപ്പം ഒളിച്ചോടി. ഇതിന് എല്ലാ സഹായവും ചെയ്തത് വിജിത്തി​െൻറ സുഹൃത്ത് ഷഫീക്കായിരുന്നു. ഇതി​െൻറ പേരിൽ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽെവച്ച് ഷഫീക്കിനെ ബി.ജെ.പി പ്രവർത്തകർ മർദിച്ചു. ഇത് കൗൺസിലർ സജിയുടെ നിർദേശപ്രകാരമായിരുന്നു. ഈ വൈരാഗ്യമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് ഭാഷ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.