ഏറ്റെടുത്ത റോഡുകളുടെ പണി അനിശ്ചിതമായി നീളാൻ അനുവദിക്കില്ല ^മന്ത്രി

ഏറ്റെടുത്ത റോഡുകളുടെ പണി അനിശ്ചിതമായി നീളാൻ അനുവദിക്കില്ല -മന്ത്രി അഞ്ചൽ: ഏറ്റെടുത്ത റോഡുകളുടെ നിർമാണം ഉടൻ പൂർത്തിയാക്കാൻ നടപടിയുണ്ടാകുമെന്നും കരാർജോലികൾ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും വനംമന്ത്രി കെ. രാജു. പുനർനിർമിച്ച ഏറം മൈലോട്ടുകോണം അലിയാർ ജങ്ഷൻ റോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചെങ്ങമനാട് കടയ്ക്കൽ റോഡ്, പൊലിക്കോട് തടിക്കാട് അടുക്കളമൂല റോഡ്, തടിക്കാട് പുളിമുക്ക് അടുക്കളമൂല റോഡ്, അഗസ്ത്യക്കോട് വടമൺ ഏറം റോഡുകളുടെ പണി ദ്രുതഗതിയിൽ ആരംഭിച്ചുകഴിഞ്ഞു. ഇവ എത്രയുംപെട്ടന്ന് പൂർത്തിയാക്കണമെന്നുള്ള നിർദേശം കരാറുകാർക്ക് നൽകിയിട്ടുണ്ട്. തടിക്കാട് വിളക്കുപാറ റോഡിന് വേണ്ടി എം.എൽ.എ ഫണ്ടിൽനിന്ന് പതിനൊന്ന് ലക്ഷം രൂപ അനുവദിച്ചു. ഇതി​െൻറ കരാർ നടപടികൾ ആയിക്കഴിഞ്ഞു. യോഗത്തിൽ ഗ്രാമ പഞ്ചായത്തംഗം കെ. ശിവകുമാർ അധ്യക്ഷത വഹിച്ചു. വി.എസ്. സതീഷ്, എൻ. ഷാജി, എസ്. ഹരിലാൽ, എം. റെജി, ശശിധരൻ, സീന എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.