സദാനന്ദപുരം സ്കൂളില്‍ 'പ്രതിഭോത്സവം' നടത്തി

കൊട്ടാരക്കര: സദാനന്ദപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളി​െൻറയും കൊട്ടാരക്കര ബി.ആര്‍.സി പ്രതിഭാ കേന്ദ്രത്തി​െൻറയും ആഭിമുഖ്യത്തില്‍ 'പ്രതിഭോത്സവം' നടത്തി. വെട്ടിക്കവല ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എം.പി. സജീവ്‌ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ കെ. രാജന്‍ അധ്യക്ഷത വഹിച്ചു. ക്യാമ്പ്‌ ഡയറക്ടര്‍ ബി. മോഹന്‍ലാല്‍, സ്റ്റാഫ്‌ സെക്രട്ടറി ബി. സുരാജ്, ജി. അനില്‍കുമാര്‍, പി. മിനി, സി. ഗിരിജ, ഗീതാമണി, ഷൈല ബീവി എന്നിവര്‍ സംസാരിച്ചു. ബെന്‍സിഗര്‍, ഉണ്ണി കൊക്കാട്, കുടവട്ടൂര്‍ മോഹന്‍ലാല്‍, മഞ്ജുകുമാരി, സന്തോഷ്‌ പരുത്തിയറ എന്നിവര്‍ വിവിധ ക്ലാസുകള്‍ക്ക്‌ നേതൃത്വംനല്‍കി. സമാപന സമ്മേളനം പി.റ്റി.എ പ്രസിഡൻറ് ഷാജി ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. ഏലിയാമ്മ ജോണ്‍ അധ്യക്ഷത വഹിച്ചു. കെ.ഒ. രാജുകുട്ടി, എസ്. ജയ, ലീന, ചന്ദ്രഭാനു എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.