ഗുണഭോക്തൃസംഗമം നടത്തി

കൊട്ടിയം: ലൈഫ് മിഷന്‍ പദ്ധതി പ്രകാരം സ്വന്തമായി വസ്തു ഉള്ള മയ്യനാട് ഗ്രാമപഞ്ചായത്തിലെ 168 കുടുംബങ്ങള്‍ക്ക് വീട് നല്‍കുന്നതി​െൻറ ഭാഗമായി (ഒരുവീടിന് നാല് ലക്ഷം രൂപ) . ജില്ലയില്‍ ഗുണഭോക്തൃസംഗമം നടത്തുന്ന രണ്ടാമത്തെ പഞ്ചായത്താണ് മയ്യനാട്. എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനംചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എല്‍. ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ എസ്. ലൈല, യു. ഉമേഷ്, എം. നാസര്‍, വി. ഉദയകുമാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സജീവ് എന്നിവര്‍ സംസാരിച്ചു. വീടുകളുടെ നിര്‍മാണം അടുത്തയാഴ്ച ആരംഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.