സോഹൻ റോയിയുടെ 'അണുകാവ്യം' പ്രകാശനം ചെയ്‌തു

തിരുവനന്തപുരം: പ്രവാസി വ്യവസായി സോഹൻ റോയ് രചിച്ച വേറിട്ട കവിതാ ശൈലിയിലുള്ള 'അണുകാവ്യം' പ്രകാശനം ചെയ്‌തു. െതരഞ്ഞെടുത്ത 101 അണുകവിതകൾ ഏരീസ് പ്ലെക്സിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്‌തു. സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-വ്യവസായ- വാണിജ്യരംഗത്തെ പ്രമുഖർ പങ്കെടുത്തു. ആനുകാലിക പ്രശ്നങ്ങളെ ചുരുങ്ങിയ വാക്കുകൾക്കുള്ളിൽ നവമാധ്യമത്തി​െൻറയും സാങ്കേതികവിദ്യയുടെയും സഹായത്തോടെ ജനങ്ങളിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഒരു കാവ്യത്തി​െൻറ എല്ലാ അംശങ്ങളോടും കൂടി നാലഞ്ചു വരികളിൽ ദൃശ്യത്തോടെയും, ഹൈടെക് ചിത്രരചനയിൽ കൂടിയും സംഗീതം നൽകി അവതരിപ്പിക്കുന്നതാണ് അണുകാവ്യം എന്ന് യു.എ.ഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ് ചെയർമാനും സി.ഇ യുമായ സോഹൻ റോയ് അഭിപ്രായപ്പെട്ടു. വി. മുരളീധരൻ എം.പി, കെ.എസ്. ശബരീനാഥൻ എം.എൽ.എ, മലയാളം സർവകലാശാല മുൻ വൈസ് ചാൻസലർ കെ. ജയകുമാർ, നടൻ ബാലചന്ദ്ര മേനോൻ, ഡോ. ജോർജ് ഓണക്കൂർ, ശാന്തിഗിരി ആശ്രമം ഓർഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, പാളയം ഇമാം മൗലവി വി.പി. സുഹൈബ്, ഇവാഞ്ചലിക്കല്‍ ചർച്ച് ഓഫ് ഇന്ത്യ ഫെലോഷിപ് ബിഷപ് റവ. ഡോ. ജോര്‍ജ് ഈപ്പന്‍, ഏകലവ്യ ആശ്രമം മഠാധിപതി സ്വാമി അശ്വതി തിരുനാൾ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.