എസ്​.കെ.എസ്​.എസ്​.എഫ്​ രാജ്യരക്ഷാ സദസ്സ്​​ സംഘടിപ്പിച്ചു

മംഗലപുരം: സമസ്ത കേരള സുന്നി സ്റ്റുഡൻറ്സ് ഫെഡറേഷൻ വെള്ളൂർ, കൊയ്ത്തൂർകോണം യൂനിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ മംഗലപുരം ജങ്ഷനിൽ 'രാജ്യരക്ഷാസദസ്സ്' സംഘടിപ്പിച്ചു. വെള്ളൂർ ഹസൻ അമാനി അധ്യക്ഷത വഹിച്ചു. യോഗത്തിൽ അനസ് സ്വാഗതം പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി കല്ലൂർ റാസി ബാഖവി ഉദ്ഘാടനം ചെയ്തു. ഷാജഹാൻ ദാരിമി പനവൂർ മുഖ്യപ്രഭാഷണം നടത്തി. 'രാഷ്ട്രത്തെ ഇനിയും വിഭജിക്കരുത്' തലക്കെട്ടിൽ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന കാമ്പയി​െൻറ ഭാഗമായാണ് രാജ്യരക്ഷാ സദസ്സ് സംഘടിപ്പിച്ചത്. എസ്.വൈ.എസ് ജില്ലാ ജനറൽ സെക്രട്ടറി ഷാനവാസ് മാസ്റ്റർ കണിയാപുരം, ജില്ലാ ഒാർഗനൈസിങ് സെക്രട്ടറി ആലംകോട് ഹസൻ, ഷാജുദ്ദീൻ ചിറയ്ക്കൽ, നൗഷാദ് മംഗലപുരം, സഫർഖാൻ അണക്കപിള്ള എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.