അഴിമതിയാരോപണം; കല്ലിയൂർ പഞ്ചായത്ത് ഓഫിസിനു മുന്നിൽ സി.പി.എം ഉപരോധം

നേമം: കല്ലിയൂർ ഗ്രാമപഞ്ചായത്തിലെ ബി.ജെ.പി നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരെ അഴിമതിയാരോപണമുന്നയിച്ച് പഞ്ചായത്ത് ഓഫിസിനു മുന്നിൽ ഉപരോധം നടത്തിയ സി.പി.എം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. നേമം പൊലീസ് സ്റ്റേഷനിലെത്തിച്ച വനിതകളുൾപ്പെടെയുള്ള നൂറുകണക്കിന് പ്രവർത്തകരെ പൊലീസ് പിന്നീട് വിട്ടയച്ചു. സി.ഡി.എസ് തെരഞ്ഞെടുപ്പിൽ വനിതാ പ്രസിഡൻറി​െൻറ നേതൃത്വത്തിൽ നടന്ന അക്രമത്തിനെതിരെയും എൽ.ഇ.ഡി ലൈറ്റ് സ്ഥാപിച്ചതിലെ അഴിമതിക്കെതിരെയുമാണ് സി.പി.എം നേതൃത്വത്തിൽ കല്ലിയൂരിൽ പഞ്ചായത്ത് ഒാഫിസ് ഉപരോധം സംഘടിപ്പിച്ചത്. ഉപരോധത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം സി.പി.എം കല്ലിയൂർ, വെള്ളായണി ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്തിലുടനീളം വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചിരുന്നു. ബുധനാഴ്ച പുന്നമൂട് ഗവ. ഹയർ സെക്കൻഡറി സ്കൂളിനു മുന്നിൽ കേന്ദ്രീകരിച്ച വനിതകളുൾപ്പെടെയുള്ള നൂറുകണക്കിന് പ്രവർത്തകർ പ്രകടനമായെത്തി പഞ്ചായത്ത് ഓഫിസ് പടിക്കൽ ഉപരോധം സംഘടിപ്പിക്കുകയായിരുന്നു. ഉപരോധസമരം സി.പി.എം ജില്ലാ സെക്രേട്ടറിയറ്റംഗം പുത്തൻകട വിജയൻ ഉദ്ഘാടനം ചെയ്തു. ജി. വസുന്ധരൻ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ കമ്മിറ്റിയംഗം എം.എം. ബഷീർ പ്രസംഗിക്കുന്നതിനിടെയാണ് പഞ്ചായത്ത് ഓഫിസ് പ്രവർത്തനം തടസ്സപ്പെട്ടതിനെ തുടർന്ന് നേമം പൊലീസെത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്. സി.പി.എം നേമം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, ഏരിയ കമ്മിറ്റിയംഗങ്ങളായ എസ്. രാധാകൃഷ്ണൻ, സി.പി.എം നേതാക്കളായ കല്ലിയൂർ ശ്രീധരൻ, ജി.എൽ. ഷിബുകുമാർ, എസ്. വിജയകുമാർ, കെ. വസുന്ധരൻ, എസ്.ആർ. ശ്രീരാജ്, പി. അനിക്കുട്ടൻ, എം.എസ്. അനീഷ്, എം.എ. ഷമീർ എന്നിവർ പ്രകടനത്തിനും ഉപരോധ സമരത്തിനും നേതൃത്വം നൽകി. ചിത്രം - CPM uparodham jpg കല്ലിയൂർ പഞ്ചായത്ത് ഓഫിസിനു മുന്നിൽ സി.പി.എം പ്രവർത്തകർ നടത്തിയ ഉപരോധം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.