കേരളത്തിൽ സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാക്കിയത്​ മാധ്യമങ്ങൾ ^ശ്രീറാം വെങ്കിട്ടരാമൻ

കേരളത്തിൽ സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാക്കിയത് മാധ്യമങ്ങൾ -ശ്രീറാം വെങ്കിട്ടരാമൻ തിരുവനന്തപുരം: കേരളത്തിൽ സിവിൽ സർവിസ് ഉദ്യോഗസ്ഥർക്ക് സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാക്കിയത് ഇവിടത്തെ മാധ്യമങ്ങളാണെന്ന് എംേപ്ലായ്മ​െൻറ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ. തിരുവനന്തപുരം പ്രസ്ക്ലബിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ജേണലിസത്തിൽ ബിരുദദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം അനുഭവത്തി​െൻറ കൂടി വെളിച്ചത്തിലാണ് മാധ്യമങ്ങളെക്കുറിച്ചുള്ള ത​െൻറ അഭിപ്രായ പ്രകടനം. ജനാധിപത്യത്തി​െൻറ നാലാം തൂണായ മാധ്യമങ്ങൾക്ക് മറ്റു മൂന്ന് തുണുകൾക്ക് ലഭിക്കുന്ന പ്രാധാന്യം എന്തുകൊണ്ട് ലഭിക്കാതെ പോകുെന്നന്ന് പരിശോധിക്കണം. മാധ്യമങ്ങൾ ഉത്തരവാദിത്തം പുലർത്തണമെന്ന് പറയുന്ന കാലമാണ്. മാധ്യമങ്ങളുടെ ശക്തി എന്നത് അവയുടെ സ്വാതന്ത്ര്യമാണ്. അവയെ നിയന്ത്രിക്കാനുള്ള ഏതു നീക്കവും അവയുടെ ശക്തി ചോർത്തുന്നതായിരിക്കും. കേരളത്തിൽ ഒരു സിവിൽ സർവിസ് ഒാഫിസർ ഒൗദ്യോഗിക വാഹനം സ്വന്തം ആവശ്യത്തിനായി എടുക്കുേമ്പാൾ രണ്ടാമതൊന്ന് ആലോചിക്കാൻ കാരണം ഇവിടത്തെ മാധ്യമങ്ങളാണ്. ഉയർന്ന വികസന സൂചിക ഉൾപ്പെടെയുള്ളവയാണ് കേരളത്തി​െൻറ പ്രത്യേകതയായി എണ്ണാറുള്ളതെങ്കിൽ ഇവിടത്തെ മാധ്യമങ്ങളാണ് ഏറ്റവും വലിയ പ്രത്യേകതയെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രസ്ക്ലബ് പ്രസിഡൻറ് ജി. രാജീവ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി എസ്. സതീഷ് ബാബു, ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ കെ.വി. സുധാകരൻ, മാർഷൽ വി. സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.