ഹിന്ദു​ െഎക്യവേദി സെക്ര​േട്ടറിയറ്റ് മാർച്ച്​

തിരുവനന്തപുരം: വ്യാജഹർത്താലി​െൻറ പേരിൽ കേരളത്തിൽ കലാപാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമങ്ങൾ നടക്കുെന്നന്നാരോപിച്ചും ഇത്തരം നീക്കങ്ങൾക്കെതിരെ സംസ്ഥാന സർക്കാർ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടും വിശ്വഹിന്ദ് പരിഷത് സെക്രേട്ടറിയറ്റ് മാർച്ച് നടത്തി. മാർച്ച് സെക്രേട്ടറിയറ്റിന് മുന്നിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജു ഉദ്ഘാടനം ചെയ്തു. 54 ശതമാനം വരുന്ന ഭൂരിപക്ഷ സമുദായം തിരിച്ചടിക്ക് തയാറായാൽ പിണറായി വിജയ​െൻറ പൊലീസിന് പോലും 24 ശതമാനത്തെ സംരക്ഷിക്കാനാകില്ലെന്നും ഇത് കലാപത്തിനുള്ള ആഹ്വാനമല്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾ കഠ്വയിലെ ഇരക്കൊപ്പമാണ്. കുറ്റവാളികൾക്കെതിരെ തൂക്കിക്കൊലയടക്കം ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നതാണ് തങ്ങളുടെ നിലപാട്. പക്ഷേ, എല്ലാവരും ഒരേ മനസ്സോടെ അപലപിച്ച സംഭവത്തി​െൻറ പേരിൽ കലാപമുണ്ടാക്കാനാണ് സംസ്ഥാനത്ത് ശ്രമം നടന്നത്. ഇൗ സാഹചര്യത്തിൽ സ്വയരക്ഷക്കായി ഹിന്ദുവിഭാഗങ്ങൾ ആയുധമെടുക്കേണ്ടിവന്നാലും അതിന് കുറ്റം പറയാനാകുമോയെന്നും അദ്ദേഹം ചോദിച്ചു. ഭാരവാഹികളായ കിളിമാനൂർ സുരേഷ്, പ്രഭാകരൻ, സി. ബാബു, സന്ദീപ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.