ഓട്ടോയിൽ മറന്നുവെച്ച ലക്ഷത്തിൽപരം രൂപ തിരികെ നല്‍കി

തിരുവനന്തപുരം: ഓട്ടോറിക്ഷയില്‍ യാത്ര ചെയ്ത ഡല്‍ഹി സ്വദേശികൾ മറന്നുവെച്ച ബാഗില്‍ ഉണ്ടായിരുന്ന ലക്ഷക്കണക്കിന് രൂപ തിരികെ നല്‍കി ഓട്ടോഡ്രൈവര്‍ മാതൃകയായി. തമ്പാനൂര്‍ ഒാേട്ടാ സ്റ്റാൻഡിലെ ഡ്രൈവർ ശശിയാണ് ത​െൻറ ഓട്ടോയില്‍നിന്ന് ലഭിച്ച 1,84,000 രൂപ പൊലീസില്‍ ഏല്‍പിച്ചത്. ബുധനാഴ്ച രാവിലെ 11.15ന് തമ്പാനൂരില്‍നിന്ന് സ്റ്റാച്യൂ ഗാന്ധാരിയമ്മന്‍ കോവില്‍ റോഡിലേക്ക് സവാരി പോയതായിരുന്നു രണ്ട് ഉത്തരേന്ത്യക്കാർ. യാത്രക്കാര്‍ പോയശേഷമാണ് ത​െൻറ ഓട്ടോറിക്ഷയില്‍ ബാഗ് ഇരിക്കുന്നത് ശശി ശ്രദ്ധിച്ചത്. തുടര്‍ന്ന്, ബാഗുമായി ഇദ്ദേഹം പ്രീ പെയ്ഡ് കൗണ്ടറിന് സമീപമെത്തി. അവിടെവച്ച് പൊലീസുകാര്‍ ബാഗ് പരിശോധിച്ചപ്പോഴാണ് പണം ശ്രദ്ധയില്‍പെടുന്നത്. മറ്റു രേഖകളും ഇതിനുള്ളിലുണ്ടായിരുന്നു. ഇതിനിടെ ഓട്ടം വിളിച്ച പ്രീ പെയ്ഡ് കൗണ്ടറില്‍ ഡല്‍ഹി സ്വദേശികള്‍ സങ്കടവുമായെത്തി. ബാഗ് പൊലീസുകാര്‍ ട്രാഫിക് സ്റ്റേഷനിലേക്ക് കൈമാറി. പൊലീസ് സ്റ്റേഷനിൽവെച്ച് പണം ഡല്‍ഹി സ്വദേശികള്‍ക്ക് തിരികെ നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.