'ഹരിത വിസ്​മയ അനന്തപുരിക്ക്' ഇന്നുമുതൽ

തിരുവനന്തപുരം: നഗരസഭയും മാജിക് അക്കാദമിയുടെ നേതൃത്വത്തിലുള്ള മാജിക് പ്ലാനറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഹരിത വിസ്മയ അനന്തപുരിക്ക്' ബുധനാഴ്ച കഴക്കൂട്ടം വാർഡിൽ തുടക്കമാകും. മാലിന്യപരിപാലനം, ജലസംരക്ഷണം, പകർച്ചപ്പനി പ്രതിരോധം, ഗ്രീൻ േപ്രാട്ടോകോൾ എന്നിവയുടെ സന്ദേശം ഉൾക്കൊള്ളിച്ചുകൊണ്ട് നഗരസഭയുടെ 100 വാർഡുകളിൽ സംഘടിപ്പിക്കുന്ന സന്ദേശയാത്രാ പരിപാടിയാണ് ഹരിത വിസ്മയ അനന്തപുരി. ഇന്ദ്രജാലം, തെരുവുനാടകം എന്നിവയുടെ അകമ്പടിയോടെ ഒരു മണിക്കൂർ നീളുന്ന പരിപാടിയാണ് വാർഡുകളിൽ അരങ്ങേറുന്നത്. ഒരു ദിവസം മൂന്ന് വാർഡുകളിലാണ് പരിപാടി. വൈകീട്ട് ആറിന് കഴക്കൂട്ടം ജങ്ഷനിൽ നടക്കുന്ന പരിപാടിയിൽ മേയർ വി.കെ. പ്രശാന്ത്, മാന്ത്രികൻ ഗോപിനാഥ് മുതുകാട് എന്നിവർ പങ്കെടുക്കും. 34 ദിവസം കൊണ്ട് 100 വാർഡുകളിൽ സംഘടിപ്പിക്കുന്ന പരിപാടി മേയ് 22ന് സമാപിക്കും. ലാൻഡ് റവന്യൂ കമീഷണറെ മാറ്റണം -ജോയൻറ് കൗൺസിൽ തിരുവനന്തപുരം: സംസ്ഥാനത്തി​െൻറ വികസനപദ്ധതികൾക്കുള്ള ഭൂമി ഏറ്റെടുക്കലിന് കരാർ തൊഴിലാളികളെയും പെൻഷൻകാരെയും നിയമിച്ച് നിലവിലെ നിയമങ്ങളെ അട്ടിമറിക്കുകയും സർക്കാർ നിലപാടുകളെ തകർക്കുകയും ചെയ്യുന്ന ലാൻഡ് റവന്യൂ കമീഷണറെ സ്ഥലംമാറ്റണമെന്ന് ജോയൻറ് കൗൺസിൽ ജനറൽ സെക്രട്ടറി എസ്. വിജയകുമാരൻ നായർ. കമീഷണറേറ്റിന് മുന്നിൽ റവന്യൂ സംരക്ഷണസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജോയൻറ് കൗൺസിൽ സംസ്ഥാന സെക്രട്ടറിമാരായ കെ. ഷാനവാസ് ഖാൻ, സന്തോഷ് പുലിപ്പാറ, കെ.ആർ.ഡി.എസ്.എ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ, എം.എം. നജീം, എസ്. ബിനുകുമാർ, കെ. സുരകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.