കഠ്​വ, ഉന്നാവ് പീഡനം: സി.പി.എം പ്രതിഷേധ മാർച്ചും യോഗവും സംഘടിപ്പിച്ചു

തിരുവനന്തപുരം: കഠ്വ, ഉന്നാവ് പീഡനക്കേസിൽ പ്രതിഷേധിച്ചും കുറ്റവാളികൾക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടും സി.പി.എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും യോഗവും സംഘടിപ്പിച്ചു. ജനറൽ പോസ്റ്റോഫിസിന് മുന്നിൽനിന്ന് ആരംഭിച്ച പ്രകടനം രകതസാക്ഷി മണ്ഡപത്തിന് മുന്നിൽ സമാപിച്ചു. മാധ്യമ പ്രവർത്തകൻ ഗൗരീദാസൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രേട്ടറിയറ്റ് അംഗം സി. ജയൻബാബു അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജ്, ആളൊരുക്കം സിനിമാ സംവിധായകൻ വി.സി. അഭിലാഷ്, സി.പി.എം ജില്ലാ സെക്രേട്ടറിയറ്റ് അംഗം പുത്തൻകട വിജയൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രേട്ടറിയറ്റ് അംഗം ബി.പി. മുരളി സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.