പായ്ക്ക്ചെയ്ത ഭക്ഷ്യവസ്​തുക്കളുടെ കാലാവധിക്ക്​ ശേഷമുള്ള വിൽപന ^പരിശോധന കർശനമാക്കാൻ നിർദേശം

പായ്ക്ക്ചെയ്ത ഭക്ഷ്യവസ്തുക്കളുടെ കാലാവധിക്ക് ശേഷമുള്ള വിൽപന -പരിശോധന കർശനമാക്കാൻ നിർദേശം തിരുവനന്തപുരം: പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കൾ കാലാവധി കഴിഞ്ഞശേഷം സംസ്ഥാനത്ത് വിൽപന നടത്തുന്നത് കണ്ടെത്തി തടയാൻ പരിശോധനയും നിയമനടപടികളും ശക്തമാക്കുന്നതിന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശം നൽകി. ജില്ലാ ൈക്രംബ്രാഞ്ച് മുഖേന ഇത് സംബന്ധിച്ച പരിശോധന നടത്തണം. കാലാവധി കഴിഞ്ഞശേഷം പുതിയ തീയതി രേഖപ്പെടുത്തി വിറ്റത് സംബന്ധിച്ച് പനങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിലാണ് പൊലീസ് മേധാവിയുടെ നിർദേശം. കൊച്ചി സിറ്റി പൊലീസ് കമീഷണറുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ മനസ്സിലാക്കി ഇതുസംബന്ധിച്ച പരിശോധന എല്ലാ ജില്ലകളിലും നടത്തണം. വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലായിരിക്കണം പരിശോധന നടത്തേണ്ടതെന്നും ഡി.ജി.പി നിർദേശം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.