തമ്പാനൂർ ഡിപ്പോയിൽ തച്ചങ്കരിയുടെ മിന്നൽ സന്ദർശനം; വ്യവസ്​ഥയില്ലായ്​മ നിരാശപ്പെടുത്തിയെന്ന്​ എം.ഡി

തിരുവനന്തപുരം: തമ്പാനൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ എം.ഡി ടോമിൻ ജെ. തച്ചങ്കരിയുടെ മിന്നൽ സന്ദർശനം. ചൊവ്വാഴ്ച രാത്രി ഏേഴാടെയാണ് എം.ഡി എത്തിയത്. ബുധനാഴ്ച ഉച്ചക്ക് 12ന് സന്ദർശനാർഥം ഡിപ്പോയിൽ എത്തുമെന്ന് നേരത്തെ രേഖാമൂലം അറിയിച്ചതിന് പിന്നാലെയായിരുന്നു അപ്രതീക്ഷിത പരിശോധന. ഇത് ജീവനക്കാരെയും ഞെട്ടിച്ചു. ഓരോ സെക്ഷനിലും എത്തി ഓരോരുത്തരുടെയും ജോലി എന്താണെന്ന് ചോദിച്ചറിഞ്ഞായിരുന്നു തുടക്കം. ഇൻഫർമേഷൻ സ​െൻററിൽ കടന്നതോടെ ജീവനക്കാരും അമ്പരന്നു. രാത്രികാല ദീർഘദൂര സർവിസുകളെല്ലാം പുറപ്പെടുന്ന സമയമായതിനാൽ നല്ല തിരക്കായിരുന്നു ഡിപ്പോയിൽ. യാത്രക്കാരോടുള്ള ജീവനക്കാരുടെ ഇടപെടലുകൾ മാറിനിന്ന് വീക്ഷിച്ചശേഷമായിരുന്നു കൗണ്ടറിൽ കയറിയത്. ഒരുദിവസം എത്രപേർ സംവിധാനം ഉപയോഗപ്പെടുത്താറുണ്ടെന്നതും കൗണ്ടറി​െൻറ പ്രവർത്തനവുമടക്കം വിവരങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. സീറ്റ് ബുക്കിങ്ങിന് കൂപൺ നൽകുന്ന കൗണ്ടറിലും എം.ഡി എത്തി. ടയറില്ലാത്തത് മൂലം 140 ബസുകൾ കട്ടപ്പുറത്താണെന്നും ഇത് സംബന്ധിച്ച കാര്യങ്ങൾ നേരിട്ട് അറിയാനാണ് ഡിപ്പോയിലെത്തിയതെന്നും തച്ചങ്കരി 'മാധ്യമ'ത്തോട് പറഞ്ഞു. മൊത്തത്തിലെ സംവിധാനമില്ലായ്മയിൽ നിരാശനാണ്. ഒന്നിനും ഒരു വ്യവസ്ഥയില്ല. എങ്ങനെയോ പോവുന്നു. ജീവനക്കാരുടെ ബാഹുല്യം പ്രകടമാണ്. പലർക്കും ഒരു പണിയുമില്ല. ത​െൻറ ആദ്യ പരിഗണന കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കുമായിരിക്കും. ത​െൻറ പ്രവർത്തനമേഖല ഇനി ഡിപ്പോകളായിരിക്കുമെന്നും അേദ്ദഹം കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.