​െഎ ഗ്രൂപ്പിലെ അസംതൃപ്​തർ പുതിയ ഗ്രൂപ്​​ രൂപവത്​കരണത്തിന്​

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള വിശാല ഐ ഗ്രൂപ്പിലെ അസംതൃപ്തര്‍ പുതിയ ഗ്രൂപ് രൂപവത്കരണത്തിന് ഒരുങ്ങുന്നു. കെ. മുരളീധരൻ എം.എൽ.എയെ നേതാവായി പ്രഖ്യാപിച്ചാണ് പുതിയ ഗ്രൂപ് രൂപംകൊള്ളുന്നത്. രമേശ് ചെന്നിത്തല നേതൃത്വം നല്‍കുന്ന വിശാല ഐ ഗ്രൂപ്പില്‍ അര്‍ഹിച്ച പരിഗണന ലഭിക്കാത്തതില്‍ അസ്വസ്ഥരായവരാണ് ഇൗ നീക്കത്തിനു പിന്നിൽ. കൊച്ചിയില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കൾ കഴിഞ്ഞ ദിവസം രഹസ്യയോഗം ചേർന്നു. ഡി.ഐ.സിയില്‍നിന്ന് തിരികെ കോണ്‍ഗ്രസിലെത്തിയിട്ടും അര്‍ഹിച്ച സ്ഥാനം പാര്‍ട്ടിയില്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് പഴയ കരുണാകരന്‍ അനുകൂലികള്‍ ഇടയുന്നത്. കെ. മുരളീധരനെ മുന്നില്‍ നിര്‍ത്തി പുതിയ ഗ്രൂപ് രൂപവത്കരണം ഉള്‍പ്പെടെ ആലോചിക്കുന്നതി​െൻറ ഭാഗമായാണ് യോഗം ചേര്‍ന്നത്. കെ. കരുണാകരന്‍ സ്റ്റഡി സ​െൻറര്‍ എന്ന പേരില്‍ ജില്ലാതലത്തില്‍ യോഗങ്ങള്‍ സംഘടിപ്പിച്ചാണ് ഗ്രൂപ് സജീവമാക്കുന്നത്. മുന്‍ എം.എല്‍.എ എം.എ. ചന്ദ്രശേഖര​െൻറ നേതൃത്വത്തിലാണ് കൊച്ചിയില്‍ ആദ്യ കൂട്ടായ്മ നടന്നത്. ഡി.ഐ.സി കെ എന്ന പേരില്‍ കരുണാകരന്‍ പുതിയ പാര്‍ട്ടി രൂപവത്കരിച്ചപ്പോള്‍ ഒപ്പം നില്‍ക്കുകയും പിന്നീട് കോണ്‍ഗ്രസില്‍ തിരിച്ചെത്തി ഐ ഗ്രൂപ്പി​െൻറ ഭാഗമാകുകയും ചെയ്തവരാണ് യോഗത്തില്‍ പങ്കെടുത്തത്. ജില്ലാതലത്തില്‍ ഐ ഗ്രൂപ്പി​െൻറ മുഖങ്ങളാണ് യോഗങ്ങളിൽ പെങ്കടുത്തവരിൽ ഏറെയും. എന്നാല്‍, കെ.പി.സി.സി പുനഃസംഘടനയില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന പൊതുവികാരം ഇവര്‍ക്കിടയില്‍ ശക്തമാണ്. പുതിയ ഗ്രൂപ് എന്ന പരസ്യപ്രഖ്യാപനത്തിന് തയാറല്ലെങ്കിലും അസംതൃപ്തരുടെ ഒത്തുചേരലായാണ് കരുണാകരന്‍ സ്റ്റഡി സ​െൻററി​െൻറ യോഗങ്ങള്‍ വിലയിരുത്തപ്പെടുന്നത്. കെ.പി.സി.സി അധ്യക്ഷന്‍ എം.എം. ഹസന്‍ നയിക്കുന്ന ജനമോചന യാത്ര സമാപിക്കുന്നതോടെ ഗ്രൂപ് രൂപവത്കരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനാണ് സംഘത്തി​െൻറ തീരുമാനം. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.