കഠ്​വ സംഭവം: സാംസ്​കാരിക കേരളത്തി​െൻറ മൗനം ഭയാനകം ^മുസ്​ലിം ഏകോപനസമിതി

കഠ്വ സംഭവം: സാംസ്കാരിക കേരളത്തി​െൻറ മൗനം ഭയാനകം -മുസ്ലിം ഏകോപനസമിതി കൊല്ലം: ജമ്മു-കശ്മീരിലെ കഠ്വയിൽ ബാലികയെ ഫാഷിസ്റ്റുകൾ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സാംസ്കാരിക കേരളം തുടരുന്ന മൗനം ഭയാനകവും ഭീതിപ്പെടുത്തുന്നതുമാണെന്ന് മുസ്ലിം ഏകോപനസമിതി സംസ്ഥാന നേതൃയോഗം അഭിപ്രായപ്പെട്ടു. ക്ഷേത്രനടയിൽ ക്ഷേത്രപൂജാരിയും നിയമപാലകരും കൗമാരക്കാരനും ചേർന്ന് ഭക്ഷണമോ വെള്ളമോ നൽകാതെ ദിവസങ്ങളോളം പീഡിപ്പിച്ചശേഷമാണ് ക്രൂരമായി കൊലപ്പെടുത്തിയത്. രാജ്യത്തെ ബലാത്സംഗങ്ങളുടെയും സ്ത്രീ പീഡനത്തി​െൻറയും ദലിത്-മുസ്ലിം വംശഹത്യയുടെയും നാടായി ചിത്രീകരിച്ച് രാജ്യത്തെ അപമാനിക്കുകയാണ് സംഘ്പരിവാർ. രാജ്യം മുഴുവൻ പ്രതിഷേധിക്കുേമ്പാഴും മൗനം ലംഘിക്കാത്ത മഹിളാ-യുവജന പ്രസ്ഥാനങ്ങളും വനിത-യൂത്ത് കമീഷനും ആർക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന് അവർ വിശദീകരിക്കണം. പ്രസിഡൻറ് ഇ. മൈതീൻകുഞ്ഞ് അധ്യക്ഷത വഹിച്ചു. എം.എ. സമദ് ഉദ്ഘാടനംചെയ്തു. യൂസുഫ് ഒായൂർ, മജീദ്, ഷാജഹാൻ കൊട്ടാരക്കര, റഹീംകുഞ്ഞ്, നാസറുദ്ദീൻ കിളികൊല്ലൂർ, മുഹമ്മദ് സമീൻ, നസീർ, ബഷീർ, അഷ്റഫ്, കൊട്ടാരക്കര, ഖാദർകുഞ്ഞ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.